Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ റഖാഇ പ്ര​വേ​ശ​ന...

അൽ റഖാഇ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ കൂ​ടു​ത​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും

text_fields
bookmark_border
അൽ റഖാഇ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ കൂ​ടു​ത​ൽ സൗ​ക​ര്യ​മേ​ർ​പ്പെ​ടു​ത്തും
cancel
camera_alt??????????? ?????????? ????????????? ????? ???? ???????? ????? ????????? ??????????? ????? ???????????????????? ???????????? ??????? ???????? ??????? ?????? ???????? ????? ????????????? ??????? ?????????????
കു​വൈ​ത്ത്‌ സി​റ്റി: കു​വൈ​ത്തി​നെ​യും സൗ​ദി​യെ​യും ബ​ന്ധി​പ്പി​ക്കു​ന്ന പു​തു​താ​യി തു​റ​ന്ന അ​ല്‍ റ​ഖാ​ഇ അ​തി​ർ​ത്തി പ്ര​വേ​ശ​ന ക​വാ​ട​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​ക​സ​ന പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​ട​പ്പി​ല്‍ വ​രു​ത്തു​മെ​ന്നും യാ​ത്ര​ക്കാ​ര്‍ക്ക്​ കൂ​ടു​ത​ല്‍ സൗ​ക​ര്യം ഉ​റ​പ്പാ​ക്കു​മെ​ന്നും തീ​രു​മാ​നം. സൗ​ദി​യി​ലെ കു​വൈ​ത്ത് അം​ബാ​സി​ഡ​ര്‍ ശൈ​ഖ് അ​ലി ഖാ​ലി​ദ് അ​ല്‍ ജാ​ബി​ര്‍ അ​സ്സ​ബാ​ഹ് സൗ​ദി ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​ബ്​​ദു​ല്‍ അ​സീ​സ് ഇ​ബ്‌​നു സു​ഊ​ദ് ബി​ന്‍ നാ​യി​ഫ് അ​ല്‍ സു​ഊ​ദു​മാ​യി ന​ട​ത്തി​യ കൂ​ടി​ക്കാ​ഴ്ച​യി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച്​ ധാ​ര​ണ​യാ​യ​ത്. കു​വൈ​ത്തി​​െൻറ​ പ​ല മേ​ഖ​ല​ക​ളി​ലും നി​ര​വ​ധി സൗ​ക​ര്യ​ങ്ങ​ള്‍ സൗ​ദി ന​ൽ​കു​ന്നു​ണ്ടെ​ന്നും ഇ​രു രാ​ജ്യ​ങ്ങ​ള്‍ ത​മ്മി​ലു​ള്ള സൗ​ഹൃ​ദ​ബ​ന്ധം ഉൗ​ഷ്​​മ​ള​മാ​യി മു​ന്നോ​ട്ടു പോ​കു​ന്നു​ണ്ടെ​ന്നും അം​ബാ​സ​ഡ​ര്‍ പ​റ​ഞ്ഞു. മേ​ഖ​ല​യി​ലെ പ്ര​ത്യേ​ക സാ​ഹ​ച​ര്യം പ​രി​ഗ​ണി​ച്ച്​ സു​ര​ക്ഷ​യു​ടെ കാ​ര്യ​ത്തി​ല്‍ ഇ​രു​രാ​ജ്യ​ങ്ങ​ളും പ​ര​സ്പ​ര സ​ഹ​ക​ര​ണ​ത്തോ​ടെ നി​ല്‍ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait newsal rakha
News Summary - al rakha-kuwait-kuwait news
Next Story