യമനിൽ 3.8 ലക്ഷം പേർക്ക് സഹായമെത്തിച്ച് അൽ നജാത്ത് ചാരിറ്റി
text_fieldsയമനിൽ കുവൈത്തിലെ അൽ നജാത്ത് ചാരിറ്റി നിർമിക്കുന്ന റസിഡൻഷ്യൽ വില്ലേജിന്റെ
ശിലാസ്ഥാപന ചടങ്ങ്
കുവൈത്ത് സിറ്റി: യമനിൽ 3,80,000 പേർക്ക് ഉപകാരപ്പെടുന്ന വിവിധ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയതായി കുവൈത്തിലെ അൽ നജാത്ത് ചാരിറ്റി അറിയിച്ചു. സംഘടന പത്താം വാർഷികം ആഘോഷിക്കുന്ന വേളയാണിത്. ഏഴ് റസിഡൻഷ്യൽ വില്ലേജുകൾ, 52 കിണർ, എട്ട് ഭക്ഷ്യോൽപാദന കേന്ദ്രങ്ങൾ, അഞ്ച് സ്കൂളുകൾ എന്നിവ നിർമിച്ചു. 210 വിദ്യാർഥികളെ സംഘടന ഏറ്റെടുത്തു.
19 ഖുർആൻ മനഃപാഠ ക്ലാസുകൾ നടത്തി. മെഡിക്കൽ ക്യാമ്പുകളിലൂടെ ഏകദേശം 5,700 രോഗികൾക്ക് സഹായം നൽകി. യമനിലെ വിവിധ ഗവർണറേറ്റുകളിൽ നടത്തിയ ഭക്ഷ്യ സഹായപദ്ധതികളിൽ ഏകദേശം 1,20,000 ആളുകൾക്ക് പ്രയോജനം ലഭിച്ചു. യമൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും ജീവിത നിലവാരം ഉയർത്താനുമുള്ള അൽ നജാത്ത് ചാരിറ്റിയുടെ വിശാലമായ ലക്ഷ്യത്തിന്റെ ഭാഗമാണ് ഈ ശ്രമങ്ങളെന്ന് പദ്ധതിയുടെ ചുമതല വഹിക്കുന്ന അബ്ദുല്ല അൽ ശിഹാബ് പറഞ്ഞു. കുവൈത്ത് സാമൂഹികക്ഷേമ, വിദേശകാര്യ മന്ത്രാലയങ്ങൾ നൽകുന്ന പിന്തുണക്ക് അദ്ദേഹം നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

