ഗസ്സയിൽ കാരുണ്യത്തിന്റെ ഇഫ്താറൊരുക്കി അൽ നജാത്ത്
text_fieldsതെക്കൻ ഗസ്സയിൽ ഒരുക്കിയ ഇഫ്താർ മേശ
കുവൈത്ത് സിറ്റി: ഇസ്രായേൽ ആക്രമണത്തിന്റെ കെടുതികൾ അനുഭവിക്കുന്ന ഗസ്സയിൽ കാരുണ്യത്തിന്റെ ഇഫ്താറൊരുക്കി കുവൈത്തിലെ അൽ നജാത്ത് ചാരിറ്റബിൾ സൊസൈറ്റി. സൊസൈറ്റിയുടെ ‘ഒരു ദശലക്ഷം നോമ്പുകാർക്കുള്ള ഇഫ്താർ’ കാമ്പയിനിന്റെ ഭാഗമായി ഗസ്സയിൽ ദിവസവും 10,000 ഇഫ്താർ ഭക്ഷണങ്ങൾ വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചു.
റമദാൻ മാസം മുഴുവൻ സ്ട്രിപ്പിന്റെ വടക്കും തെക്കും ഭാഗത്തുള്ള കുടിയിറക്കപ്പെട്ടവർക്കും ദുരിതബാധിതരായ കുടുംബങ്ങൾക്കും വേണ്ടിയുള്ള ക്യാമ്പുകളിൽ ഭക്ഷണം വിതരണം ചെയ്യുമെന്ന് ഗസ്സയിലെ പദ്ധതി നിർവഹണ സ്ഥാപനമായ ഫലസ്തീൻ വഫ ഫൗണ്ടേഷൻ ഫോർ ഡെവലപ്മെന്റ് ആൻഡ് കപ്പാസിറ്റി ബിൽഡിങ് വ്യക്തമാക്കി. പദ്ധതിയുടെ ഭാഗമായി കഴിഞ്ഞദിവസം തെക്കൻ ഗസ്സയിൽ ഇഫ്താറിനായി ഏറ്റവും ദൈർഘ്യമേറിയ റമദാൻ മേശ ഒരുക്കി. ഇവിടെ 3,000 ത്തിലധികം നോമ്പുകാർ ഇഫ്താർ മേശയിൽ ഒത്തുകൂടി. വടക്കൻ ഗസ്സയിൽ ആയിരത്തിലധികം നോമ്പുകാർ ഉൾപ്പെട്ട സമൂഹ ഇഫ്താറും ഒരുക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

