അനാഥർക്ക് താങ്ങായി അൽ നജാത്ത് ചാരിറ്റി
text_fieldsഅൽ നജാത്ത് സ്പോൺസർ ചെയ്യുന്ന കുട്ടികളിൽ ചിലർ
കുവൈത്ത് സിറ്റി: അനാഥർക്ക് അഭയവും സുരക്ഷയുമൊരുക്കി കുവൈത്ത് അൽ നജാത്ത് ചാരിറ്റി. ലോകമെമ്പാടുമുള്ള 16 രാജ്യങ്ങളിൽ നിന്നുള്ള 13,700 അനാഥരെ സംഘടന സ്പോൺസർ ചെയ്തതായി അൽ നജാത്ത് ചാരിറ്റി അറിയിച്ചു. അനാഥരെ സംരക്ഷിക്കുന്നതിൽ, പ്രത്യേകിച്ച് സിറിയൻ അഭയാർഥികളെ പരിചരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകുന്നതായും ചാരിറ്റിയുടെ അനാഥ വിഭാഗം മേധാവി അബ്ദുല്ല അൽ റുവൈഷിദ് പറഞ്ഞു. സ്റ്റൈപ്പൻഡുകൾ വിതരണം ചെയ്യുന്നതിൽ മാത്രം ചാരിറ്റിയുടെ പങ്ക് ഒതുങ്ങുന്നില്ല.
അനാഥരുടെ ആവശ്യങ്ങൾ കണ്ടറിഞ്ഞ് പരിഹരിക്കുകയും മാനസികവും സാമൂഹികവുമായ കാര്യങ്ങളിൽ നിരന്തരമായ നിരീക്ഷണം നടത്തുകയും ചെയ്യുന്നു. സാമൂഹിക വികസന മന്ത്രാലയവും വിദേശകാര്യ മന്ത്രാലയവും ബന്ധപ്പെട്ട രാജ്യങ്ങളിലെ കുവൈത്തിന്റെ എംബസികളും ഏകോപിപ്പിച്ചാണ് ഇത് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

