നിറപ്പകിട്ടാർന്ന് അൽ നാഹിൽ ക്ലിനിക്ക് ഓണാഘോഷം
text_fieldsഅൽ നാഹിൽ ക്ലിനിക് ഓണാഘോഷത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ശിഫാ അൽ ജസീറ ഗ്രൂപ്പിന്റെ അൽ നാഹിൽ ക്ലിനിക് അബ്ബാസിയ ബ്രാഞ്ചിൽ ഓണം വിവിധ കലാപരിപാടികളോടെ ആഘോഷിച്ചു. അൽ നാഹിൽ ഓപ്പറേഷൻസ് മാനേജർ വിജിത് വി നായർ അധ്യക്ഷത വഹിച്ചു. ശിഫാ അൽ ജസീറ ഓപ്പറേഷൻസ് ആൻഡ് ബിസിനസ് ഡെവലപ്മെന്റ് ഹെഡ് അസീം സേട്ട് സുലൈമാൻ, ശിഫാ അൽ ജസീറ ഫർവാനിയ ഓപ്പറേഷൻസ് മാനേജർ സുബൈർ മുസ്ലിയാരകത്, ശിഫാ അൽ ജസീറ സാൽമിയ ഓപ്പറേഷൻസ് മാനേജർ ആഷിഫ്, ശിഫാ അല്‍ ജസീറ മെഡിക്കൽ ഗ്രൂപ്പ് അക്കൗണ്ട്സ് മാനേജർ അബ്ദുൽ റഷീദ്, അൽ നാഹിൽ ക്ലിനിക് മെഡിക്കൽ ഡയറക്ടർ ഡോക്റ്റർ സഞ്ജീവ് പ്രസാദ് എന്നിവർ ആശംസകൾ നേർന്നു. ജീവനക്കാർക്കായി സംഘടിപ്പിച്ച വിവിധ ഇനം മത്സരങ്ങളും കലാപരിപാടികളും ഓണാഘോഷത്തിന് മാറ്റ് കൂട്ടി. ഡെപ്യൂട്ടി അഡ്മിൻ ആൻഡ് എച്ച്.ആർ മാനേജർ ലൂസിയ വില്യംസ് കലാപരിപാടികൾ നിയന്തിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

