അൽ നാഹിൽ ക്ലിനിക് ക്രിസ്മസ് പുതുവത്സരാഘോഷം
text_fieldsഅൽനാഹിൽ ക്ലിനിക് അബ്ബാസിയ ബ്രാഞ്ചിന്റെ പുതുവത്സര- ക്രിസ്മസ് ആഘോഷത്തിൽനിന്ന്
പുതുവത്സര- ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നടന്ന
നൃത്തപരിപാടി
കുവൈത്ത് സിറ്റി: ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ്പിന്റെ അൽനാഹിൽ ക്ലിനിക് അബ്ബാസിയ ബ്രാഞ്ചിന്റെ പുതുവത്സര- ക്രിസ്മസ് ആഘോഷം 'മർഹബ 2026', വ്യത്യസ്ഥ കലാപരിപാടികളോടെ വിപുലമായി ആസ്പിയർ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽവെച്ച് ആഘോഷിച്ചു.
അൽ നാഹിൽ ക്ലിനിക് അഡ്മിൻ മാനേജർ വിജിത് വി നായർ സ്വാഗതപ്രസംഗം നടത്തി. കഴിഞ്ഞുപോയ കാലങ്ങൾക്കു നന്ദി പറയാനും വരാനിരിക്കുന്ന വർഷങ്ങളെ പ്രത്യാശയോടെ സ്വീകരിക്കാനും എല്ലാവർക്കും കഴിയട്ടെ എന്ന് ഷിഫ അൽ ജസീറ മെഡിക്കൽ ഗ്രൂപ് വൈസ് ചെയർപേഴ്സൻ നസീഹ മുഹമ്മദ് റബീഹ് ആശംസ പ്രസംഗത്തിൽ പറഞ്ഞു. മെഡിക്കൽ ഡയറക്ടർ ഡോ. സഞ്ജീവ് പ്രസാദ് അധ്യക്ഷപ്രസംഗം നടത്തി. ഷിഫ അൽ ജസീറ ഓപറേഷൻ ഹെഡ് അസീം സേട്ടു സുലൈമാൻ, ഷിഫ അൽ ജസീറ ഫഹാഹീൽ ബ്രാഞ്ച് അഡ്മിൻ മാനേജർ ഗുണശീലൻ എന്നിവർ ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു. അൽ നാഹിൽ ക്ലിനിക് ഡെപ്യൂട്ടി മാനേജർ ലൂസിയ വില്യംസ്, ഇഷ സൈറ റസൽ പരിപാടികൾ നിയന്ത്രിച്ചു. മാജിക് ഷോ, ലൈവ് മ്യൂസിക്, സ്റ്റാഫ് അവരുടെ കുടുംബാംഗങ്ങളുടെ നൃത്ത നൃത്യങ്ങൾ തുടങ്ങിയവ പരിപാടിക്ക് മാറ്റുകൂട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

