Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ മുസൈനി...

അൽ മുസൈനി എക്​സ്​ചേഞ്ച്​ 108ാമത്​ ശാഖ അബ്ബാസിയയിൽ തുറന്നു

text_fields
bookmark_border
അൽ മുസൈനി എക്​സ്​ചേഞ്ച്​ 108ാമത്​ ശാഖ അബ്ബാസിയയിൽ തുറന്നു
cancel

കുവൈത്ത്​ സിറ്റി: കു​വൈത്തിലെ മുൻനിര മണി എക്​സ്​ചേഞ്ച്​ കമ്പനിയായ അൽ മുസൈനി എക്​സ്​ചേഞ്ച്​ 108ാമത്​ ശാഖ അബ്ബാസിയ ബ്ലോക്ക്​ അഞ്ചിൽ സ്​ട്രീറ്റ്​ 60ൽ തുറന്നു. അൽ മുസൈനി ജനറൽ മാനേജർ ഹ്യൂഗ്​ ഫെർണാണ്ടസ്​ ഉദ്​ഘാടനം ചെയ്​തു. മുതിർന്ന ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഇൻസ്​റ്റൻറ്​ മണി ട്രാൻസ്​ഫർ, ഇൻസ്​റ്റൻറ്​ ബാങ്ക്​ ട്രാൻസ്​ഫർ, ഫോറിൻ കറൻസി എക്​സ്​ചേഞ്ച്​, കോർപറേറ്റ്​/ട്രേഡ്​ ട്രാൻസ്​ഫർ തുടങ്ങി സേവനങ്ങൾ എല്ലാ ദിവസവും ലഭിക്കുമെന്ന്​ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
ധനകാര്യ സേവനങ്ങൾ എല്ലാവരുടേയും അടുത്ത്​ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ്​ പുതിയ ശാഖ തുറന്നതെന്നും ഉപഭോക്​താക്കൾക്ക്​ ഏറ്റവും അടുത്തും സൗകര്യപ്രദവുമായ സ്ഥലങ്ങളിൽ ഒൗട്ട്​ലെറ്റുകൾ തുറക്കുമെന്നും ഹ്യൂഗ്​ ഫെർണാണ്ടസ്​ പറഞ്ഞു. ഉപഭോക്​താക്കളും അഭ്യുദയ കാംക്ഷികളും നൽകി വരുന്ന പിന്തുണക്ക്​ അൽ മുസൈനി മാനേജ്​മെൻറ്​ നന്ദി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story