Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅൽ മെഡ്ക്സ് കെയർ...

അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു

text_fields
bookmark_border
അൽ മെഡ്ക്സ് കെയർ മെഡിക്കൽ സെന്റർ ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു
cancel

വൈത്ത് സിറ്റി: മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പിന്റെ പുതിയ ബ്രാഞ്ച് ഫർവാനിയയിൽ പ്രവർത്തനം ആരംഭിച്ചു. പ്രൗഢമായ ചടങ്ങിൽ മെഡക്‌സ് മെഡിക്കൽ ഗ്രൂപ്പ പ്രസിഡന്റും ചെയർമാനുമായ വി.പി.മുഹമ്മദ് അലി, മുഹമ്മദ് അദെൽ അൽ മുനവർ എന്നിവർ ചേർന്ന് പുതിയ ബ്രാഞ്ചിന്റെ ഉദ്ഘാടനം നിർവഹിച്ചു. മെഡക്‌സ് ഗ്രൂപ്പിന്റെ കുവൈത്തിലെ മൂന്നാമത്തെ ബ്രാഞ്ചാണിത്.

ഉദ്ഘാടനച്ചടങ്ങിൽ ഫൈസൽ ഇജ്‌ലാവി അൽ അർബീസ്, ജാസിം മുഹമ്മദ് അല്ലൂഷ് അൽ ആസ്മി, മെഡക്‌സ് മെഡിക്കൽ ഗ്രൂപ് സി.ഇ.ഒ ഷറഫുദ്ദീൻ കണ്ണേത്ത്, ജനറൽ മാനേജർ ഇംതിയാസ് അഹമ്മദ്, ഓപറേഷൻസ് ഹെഡ് ജുനൈസ് കോയിമ്മ തുടങ്ങിയവർ സന്നിഹിതരായി. കുവൈത്തിലെ പ്രമുഖ വ്യക്തിത്വങ്ങൾ, സാമൂഹിക പ്രവർത്തകർ, മെഡക്‌സ് ഗ്രൂപ് ജീവനക്കാർ എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

ഫർവാനിയ ഹബീബ് മുനവ്വർ സ്ട്രീറ്റിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ ബ്രാഞ്ച്. എല്ലാ വിഭാഗം ഡോക്ടർമാരുടെയും സേവനങ്ങൾ, അത്യാധുനിക ലാബ്, പാരാമെഡിക്കൽ സൗകര്യങ്ങൾ എന്നിവ ഇവിടെ ലഭ്യമാണ്. ഉദ്ഘാടനത്തോട് അനുബന്ധിച്ച് രണ്ട് മാസത്തേക്ക് പ്രത്യേക ഓഫറുകളും മാനേജ്‌മെന്റ് പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാവിധ ഡോക്ടർ കൺസൽട്ടേഷനുകൾക്കും 50 ശതമാനവും, ലാബ് ടെസ്റ്റുകൾക്കും മറ്റ് മെഡിക്കൽ പ്രൊസീജറുകൾക്കും 30 ശതമാനവും ഇളവ് ലഭിക്കും. മറ്റ് ആകർഷകമായ ഓഫറുകളും ലഭ്യമാണെന്ന് മെഡക്‌സ് മെഡിക്കൽ ഗ്രൂപ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:medicalOffersMedical centerkuwaitnewsInaugrarion
News Summary - Al Medx Care Medical Center begins operations in Farwaniya
Next Story