അൽ മക്തൂം ക്രിയേറ്റിവ് സ്പോർട്സ് അവാർഡ് ശൈഖ് തലാൽ അൽ ഫഹദിന്
text_fieldsശൈഖ് തലാൽ ഫഹദ് അൽ
അഹമ്മദ് അൽ ജാബിർ
അസ്സബാഹ്
കുവൈത്ത് സിറ്റി: മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഫോർ ക്രിയേറ്റിവ് സ്പോർട്സ് അവാർഡിൽ ഈ വർഷത്തെ അറബ് കായിക വ്യക്തിത്വമായി കുവൈത്തിന്റെ ശൈഖ് തലാൽ ഫഹദ് അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹിനെ തിരഞ്ഞെടുത്തു. 2010-2016 കാലഘട്ടത്തിൽ കുവൈത്ത് ഫുട്ബാൾ അസോസിയേഷൻ (കെ.എഫ്.എ) തലവനും മറ്റു നിരവധി സ്ഥാനങ്ങളും വഹിച്ച ശൈഖ് തലാൽ ഫഹദ് അൽ അഹമ്മദിനെ കായികരംഗത്ത് നൽകിയ മഹത്തായ സംഭാവനകൾ പരിഗണിച്ചാണ് തിരഞ്ഞെടുത്തതെന്ന് അവാർഡിന്റെ മീഡിയ ഓഫിസ് അറിയിച്ചു.
മുഹമ്മദ് ബിൻ റാഷിദ് ആൽ മക്തൂം ഫോർ ക്രിയേറ്റിവ് സ്പോർട്സ് അവാർഡ് വിവിധ കായികമേഖലകളിൽ സംഭാവന നൽകുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന വ്യക്തികൾക്ക് നൽകുന്ന പ്രധാന കായിക സമ്മാനങ്ങളിലൊന്നാണ്. ഫുട്ബാളിൽ പുതിയ സാങ്കേതികവിദ്യകൾ അവതരിപ്പിച്ചത് കണക്കിലെടുത്ത് ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫാന്റിനോയും ബഹുമതിക്ക് അർഹനായി. അജ്മാൻ കിരീടാവകാശി ശൈഖ് അമർ ബിൻ ഹമീദ് അൽ നുഐമിയും ഈ വർഷത്തെ യു.എ.ഇ കായിക വ്യക്തിത്വമായി തിരഞ്ഞെടുക്കപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

