Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മ​കാ​ശ് 3’ വ​ൻ...

അ​ൽ മ​കാ​ശ് 3’ വ​ൻ വി​ജ​യം; സ​ന്ദ​ർ​ശ​ക​ർ ഒ​ന്ന​ര ല​ക്ഷം ക​വി​ഞ്ഞു

text_fields
bookmark_border
Al Makash 3 project
cancel

കു​വൈ​ത്ത് സി​റ്റി: സ​മ്പ​ദ് വ്യ​വ​സ്ഥ​യെ പു​ന​രു​ജ്ജീ​വി​പ്പി​ക്കാ​നും വി​നോ​ദ​സ​ഞ്ചാ​ര മേ​ഖ​ല ഉ​ത്തേ​ജി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട് ന​ട​പ്പാ​ക്കി​യ ‘അ​ൽ മ​കാ​ശ് 3’ പ​ദ്ധ​തി വ​ൻ വി​ജ​യം. മു​ൻ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് റെ​ക്കോ​ഡ് സ​ന്ദ​ർ​ശ​ക​രാ​ണ് ഇ​ത്ത​വ​ണ. ഇ​തു​വ​രെ ഒ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം പേ​ർ അ​ൽ മ​കാ​ശിന്റെ ഭാ​ഗ​മാ​യു​ള്ള സ്റ്റാ​ളു​ക​ൾ സ​ന്ദ​ർ​ശി​ച്ചു​ക​ഴി​ഞ്ഞു. ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ പ​രി​പാ​ടി​ക​ൾ അ​ജ​ണ്ട​യി​ലു​ള്ള​തി​നാ​ൽ സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ കു​തി​പ്പു​ണ്ടാ​കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

വി​വി​ധ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​വും പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​ന് കാ​ര​ണ​മാ​ണ്. സ​ന്ദ​ർ​ശ​ക പ്ര​വാ​ഹം കാ​ര​ണം പ്ര​വ​ർ​ത്ത​ന സ​മ​യം നീ​ട്ടി​യി​ട്ടു​ണ്ട്. ഉ​ച്ച​ക്ക് 12 മു​ത​ൽ രാ​ത്രി 12 വ​രെ​യാ​ണ് ഇ​പ്പോ​ൾ സ​മ​യ പ​രി​ധി. ന​വം​ബ​ർ 16ന് ​​ഡോ. അം​ത​ൽ അ​ൽ-​ഹു​വൈ​ല ഉ​ദ്ഘാ​ട​നം ചെ​യ്ത പ​ദ്ധ​തി മാ​ർ​ച്ച് അ​വ​സാ​നം വ​രെ തു​ട​രും. ദേ​ശീ​യ അ​വ​ധി ആ​ഘോ​ഷ​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് പ്ര​ത്യേ​ക പ​രി​പാ​ടി​ക​ളും സ​ർ​പ്രൈ​സു​ക​ളും ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ഇ​ത്ത​വ​ണ 30 ല​ധി​കം റ​സ്റ്റാ​റ​ന്റു​ക​ളും ക​ഫേ​ക​ളും സ​ന്ദ​ർ​ശ​ക​ർ​ക്കാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. മു​ൻ പ​തി​പ്പു​ക​ളെ അ​പേ​ക്ഷി​ച്ച് ഡൈ​നി​ങ് ഓ​പ്ഷ​നു​ക​ളും ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്. സ​ന്ദ​ർ​ശ​ക​ർ​ക്ക് മി​ക​ച്ച സേ​വ​നം ന​ൽ​കു​ന്ന​തി​നാ​യി പൊ​തു സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തി. തി​ര​ഞ്ഞെ​ടു​ത്ത പ്ര​ദേ​ശ​ങ്ങ​ളി​ൽ വ​ലി​യ സ്‌​ക്രീ​നു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഇ​വി​ടെ കാ​യി​ക മ​ത്സ​ര​ങ്ങ​ളും മ​റ്റു പ​രി​പാ​ടി​ക​ളും കാ​ണാം.

കു​ട്ടി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ക​ളി​സ്ഥ​ല​വും മി​നി​യേ​ച്ച​ർ മൃ​ഗ​ശാ​ല​യും പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തും. സ​ന്ദ​ർ​ശ​ക​ർ​ക്ക് വെ​ബ്സൈ​റ്റ് വ​ഴി​യോ EVENTAT ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി​യോ റി​സ​ർ​വേ​ഷ​ൻ ന​ട​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait NewsAl Makash 3 project
News Summary - Al Makash 3' is a huge success
Next Story