Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അൽമദ്റസത്തുൽ ഇസ്ലാമിയ ക്ലാസുകൾ ശനിയാഴ്ച ആരംഭിക്കും

text_fields
bookmark_border
അൽമദ്റസത്തുൽ ഇസ്ലാമിയ ക്ലാസുകൾ ശനിയാഴ്ച ആരംഭിക്കും
cancel

കുവൈത്ത് സിറ്റി: അൽമദ്റസത്തുൽ ഇസ് ലാമിയയുടെ വിവിധ ബ്രാഞ്ചുകളിൽ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ 5 ന് ആരംഭിക്കും. പ്രൈമറി തലം മുതൽ ഏഴാം ക്ലാസ് വരെ കുട്ടികൾക്കുമുള്ള പ്രവേശനം ആരംഭിച്ചു. കേരള മദ്റസ ഏജുക്കേഷൻ ബോർഡ് സിലബസ് അനുസരിച്ചാണ് ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ എട്ടു മണി മുതൽ ഉച്ചക്ക് ഒരു മണി വരെ നടക്കുന്ന മദ്റസകളിൽ യോഗ്യരും പരിചയ സമ്പന്നരുമായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. മൂന്നു വർഷം കൊണ്ട്, ആറു വയസ്സിലേക്കെത്തുന്ന ഒന്നാം ക്ലാസ് വിദ്യാർത്ഥിയെ സ്വന്തമായി ഖുർആൻ പാരായണം ചെയ്യാൻ പ്രാപ്തമാക്കുന്ന ഹെവൻസ് ഖുർആൻ പാഠ്യപദ്ധതി അൽമദ്റസത്തുൽ ഇസ് ലാമിയയുടെ പ്രത്യേകതയാണ്. കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും വാഹന സൗകര്യം ഉണ്ട്.

കേരള ഇസ് ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ ദാറുൽ ഖുർആൻ ഫർവാനിയ, ദാറുൽ ഖുർആൻ സബാഹിയ, പാകിസ്താൻ സ്കൂൾ അബ്ബാസിയ, മദ്റസ അത്തൗഹീദ് ഹവല്ലി എന്നിവിടങ്ങളിലായി നാലു മലയാളം മീഡിയം മദ്റസകളും, ദാറുൽ ഖുർആൻ ഖൈത്താൻ , ദാറുൽ ഖുർആൻ ബയാൻ , ദാറുൽ ഖുർആൻ സബാഹിയ, മദ്റസ സുമയ്യ ജഹ്‌റ എന്നിവിടങ്ങളിലായി നാലു ഇംഗ്ലീഷ് മീഡിയം മദ്റസകളും പ്രവർത്തിക്കുന്നു.

യോഗ്യരായ അധ്യപകരും കലാ, കായിക, വൈജ്ഞാനിക പ്രോത്സാഹ്നങ്ങളും മത്സരങ്ങളും കെ.ഐ.ജി മദ്റസയെ വ്യത്യസ്തമാക്കുന്നു. വിദ്യാര്‍ഥികളില്‍ ഖുര്‍ആന്‍ പഠനത്തിനും അറബി ഭഷാ പരിജ്ഞാനത്തിനും മുഖ്യ ഊന്നല്‍ നല്‍കുന്നു.

കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും ഈ നമ്പറുകളിൽ ബന്ധപ്പെടുക.

മലയാളം മദ്റസകൾ: അബ്ബാസിയ- 99771469, ഫർവാനിയ- 50111731, ഫഹഹീൽ- 65975080,ഹവല്ലി- 66977039. ഇംഗ്ലീഷ് മദ്റസകൾ: സാൽമിയ- 55238583, ഖൈത്താൻ- 65757138, സബാഹിയ- 65762175, ജഹ്‌റ- 99354375

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Al-Madrasatul Islamiyya classes will begin on Saturday.
Next Story