അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ നേത്ര പരിശോധന ക്യാമ്പ്
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ വിദ്യാർഥികൾക്കായി നടത്തിയ മെഡിക്കൽ ക്യാമ്പ്
കെ.ഐ.ജി കേന്ദ്ര വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ പി.ടി.എ കമ്മിറ്റി നേതൃത്വത്തിൽ മെട്രോ മെഡിക്കൽ കെയറിന്റെ സഹകരണത്തോടെ വിദ്യാർഥികൾക്കായി നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു.
കണ്ണ് പരിശോധനക്ക് പുറമെ ഡോക്ടറുടെ നേതൃത്വത്തിൽ വിദ്യാർഥികൾക്കുള്ള പൊതു മെഡിക്കൽ പരിശോധനയും നടന്നു. ഉദ്ഘാടന സെഷനിൽ പ്രോഗ്രാം കൺവീനർ യു. അശ്റഫ് സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് നിഷാദ് അബ്ദുൽ റഹീം അധ്യക്ഷത വഹിച്ചു. യോഗം കെ.ഐ.ജി കേന്ദ്ര വിദ്യാഭ്യാസ ബോർഡ് ചെയർമാൻ ഡോ. അലിഫ് ഷുക്കൂർ ഉദ്ഘാടനം നിർവഹിച്ചു.
മദ്റസ പ്രിൻസിപ്പൽ റസീന മുഹിയുദ്ദീൻ, കെ.ഐ.ജി ഏരിയ സെക്രട്ടറി ഹാഫിസ്, മെട്രോ മെഡിക്കൽ കെയർ പ്രതിനിധി സോബി എന്നിവർ സംസാരിച്ചു. പി.ടി.എ സെക്രട്ടറി അബ്ദുൽ സലാം നന്ദി പറഞ്ഞു. അബ്ദുൽ റസാഖ് നദ്വി, ഷാഹിദ്, നൈസാം എന്നിവർ പങ്കെടുത്തു. രജിസ്ട്രേഷൻ പ്രക്രിയകൾ ഷാനിജ്, ഖാസിം എന്നിവർ നിയന്ത്രിച്ചു. അഫ്സൽ അഹ്മദ്, അബ്ദുൽ സലാം പാടൂർ എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.

