അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ വിദ്യാർത്ഥികളെ ആദരിച്ചു
text_fieldsഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയ അൽ മദറസത്തുൽ ഇസ്ലാമിയ വിദ്യാർത്ഥികൾ
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയ സാൽമിയ സ്കൈ 3 യിൽ പഠിക്കുന്ന ഖുർആൻ ഖത്തം പൂർത്തിയാക്കിയ കുട്ടികൾകളെയും റമദാനിൽ ഖത്തമുൽ ഖുർആൻ പൂർത്തിയാക്കിയ വിദ്യാർത്ഥികളെയും ആദരിച്ചു.
സാൽമിയ സെൻട്രൽ ഹാളിൽ നടന്ന പരിപാടി കെ.ഐ.ജി കുവൈത്ത് പ്രസിഡന്റ് പി.ടി. ഷെരീഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് വി.കെ.ശിഹാബ് അധ്യക്ഷത വഹിച്ചു. മദ്രസ ആക്ടിങ് പ്രിൻസിപ്പൽ സക്കീർ ഹുസൈൻ തുവ്വൂർ മുഖ്യ പ്രഭാഷണം നിർവഹിച്ചു.
കെ.ഐ.ജി കുവൈത്ത് ജനറൽ സെക്രട്ടറി ഫിറോസ് ഹമീദ്,സാൽമിയ ഏരിയ പ്രസിഡന്റ് ആസിഫ്.വി.ഖാലിദ് എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പി.ടി.എ സെക്രട്ടറി ഷംനാദ് ഷാഹുൽ ഹമീദ് സ്വാഗതം ആശംസിച്ചു. പരിപാടിയിൽ ഖത്തം പൂർത്തിയാക്കിയ എല്ലാ വിദ്യാർത്ഥികൾക്കും സർട്ടിഫിക്കട്ടുകളും, സമ്മാനങ്ങളും വിതരണം ചെയ്തു.
ഡോ.അശീൽ, ഡോ.ഷിറാസ്, ഇസ്മായിൽ വി.എം ,റിഷ്ദിൻ അമീർ,സഫ്‌വാൻ,അബ്ദുൽ റസ്സാഖ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു. പി.ടി.എ ട്രഷറർ അബ്ദുൽ അസീസ് മാട്ടുവയൽ നന്ദി പറഞ്ഞു.