അൽ മദ്റസത്തുൽ ഇസ്‌ലാമിയ കോൺവൊക്കേഷൻ
text_fieldsഅൽ മദ്റസത്തുൽ ഇസ്‌ലാമിയ കോൺവൊക്കേഷൻ ചടങ്ങിൽ വിദ്യാർഥികൾ സംഘാടകർക്കും പ്രതിനിധികൾക്കുമൊപ്പം
കുവൈത്ത് സിറ്റി: കേരള ഇസ്‌ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ ബോർഡിനുകീഴിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്‌ലാമിയയിൽ ഏഴാം ക്ലാസ് പൂർത്തിയാക്കിയ കുട്ടികളുടെ കോൺവെക്കേഷൻ സംഘടിപ്പിച്ചു.
2021-22 അധ്യയന വർഷം ഫഹാഹീൽ, അബ്ബാസിയ, ഫർവാനിയ, സാൽമിയ ബ്രാഞ്ചുകളിൽ നിന്ന് ഏഴാം ക്ലാസ് വിജയിച്ച 64 വിദ്യാർഥികളുടെ കോൺവൊക്കേഷനാണ് നടന്നത്. പരിപാടി ഔഖാഫ് ഫോറിൻ കമ്യൂണിക്കേഷൻ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസിർ അൽ മുതൈരി ഉദ്ഘാടനം ചെയ്തു. കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് അധ്യക്ഷത വഹിച്ചു.
അബ്‌ദുൽ അബ്‌ദുൽ മുഹ്സിൻ അല്ലഹ് വു, അബ്ദുല്ല അൽ ഹുദൈബ് ജംഇയ്യതുൽ ഇസ്‍ലാഹ്, അനസ് അൽ ഖലീഫ (അൽ റാസിഖൂൻ), അമ്മാർ അൽ കന്തരി (ഐ.പി.സി), മുഹമ്മദലി (ഔഖാഫ്), മുഹമ്മദ് അബ്ദുൽ വഹാബ് (തമയ്യുസ്) തുടങ്ങി വിവിധ അറബ് പ്രതിനിധികൾ ആശംസകൾ നേർന്നു. വിദ്യാർഥികൾക്കുള്ള സർട്ടിഫിക്കറ്റ്, മാർക്ക് ലിസ്‌റ്റ്, മെമന്റോ എന്നിവ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ, ഫിറോസ് ഹമീദ് തുടങ്ങിയവർ വിതരണം ചെയ്‌തു. മുതിർന്നവർക്കായി കെ.ഐ.ജി നടത്തുന്ന ‘തഹ്‌സീൻ’ കോഴ്സ് പൂർത്തീകരിച്ചവർക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി പി.ടി. മുഹമ്മദ് ഷാഫി, വിവിധ മദ്‌റസ പ്രിൻസിപ്പൽമാരായ അനീസ് അബ്‌ദുസ്സലാം, മുനീർ മഠത്തിൽ, മുഹമ്മദ് ഷിബിലി, എം.കെ. നജീബ് എന്നിവർ പരിപാടികൾ നിയന്ത്രിച്ചു.
കുവൈത്ത് സിറ്റി മസ്‌ജിദുൽ കബീർ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ ഡോക്‌ടർ അലിഫ് ഷുക്കൂർ മോഡറേറ്ററായി. ഫസ്റ്റ് റാങ്ക് നേടിയ നബ നിമ ഖുർആൻ പാരായണം നടത്തി. കെ.ഐ.ജി വിദ്യാഭ്യാസ വിഭാഗം കൺവീനർ അബ്ദുൽ റസാഖ് നദ്‍വി നന്ദി പ്രസംഗം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

