അൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ സംഗമം
text_fieldsഫർവാനിയ അൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ സംഗമത്തിൽ സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട്
സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപ് വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ഫർവാനിയ ദാറുൽ ഖുർആനിൽ പ്രവർത്തിക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.
റിഗായി ഔഖാഫ് ഓഡിറ്റോറിയത്തിൽ നടന്ന ഇഫ്താർ സംഗമം കെ.ഐ.ജി ഫർവാനിയ ഏരിയ പ്രസിഡന്റ് ഹഫീസ് പാടൂർ ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീൻ അധ്യക്ഷതവഹിച്ചു. സോളിഡാരിറ്റി സംസ്ഥാന പ്രസിഡന്റ് തൗഫീഖ് മമ്പാട് മുഖ്യ പ്രഭാഷണം നടത്തി. ഷസ്മ അബ്ദുൽ ശുക്കൂർ ഖിറാത്ത് നടത്തി. മദ്റസ അഡ്മിൻ മുഹമ്മദ് ശാഹിദ് തൗഫീഖ് മമ്പാടിനു ഉപഹാരം നൽകി. പി.ടി.എ പ്രസിഡന്റ് ഇളയത് നിഷാദ് ഇടവ സ്വാഗതവും ഏരിയ വിദ്യാഭ്യാസ വകുപ്പ് കൺവീനർ അബ്ദുൽ വാഹിദ് നന്ദിയും പറഞ്ഞു.
ക്വാളിറ്റി ഫുഡ് സ്റ്റഫ് വൈസ് ചെയർമാൻ അഹ്മദ് ഹംദാൻ, കെ.ഐ.ജി വിദ്യാഭ്യാസ ബോർഡ് സെക്രട്ടറി അറഫാത്ത്, അബാസിയ മദ്റസ പ്രിൻസിപ്പൽ പി.ടി.പി. ആയിശ, സാൽമിയ മദ്റസ അഡ്മിൻ റിഷ്ദിൻ അമീർ, ഫഹാഹീൽ മദ്റസ പി.ടി.എ പ്രസിഡന്റ് ഫൈസൽ എന്നിവർ സംബന്ധിച്ചു. പി.ടി.എ ഭാരവാഹികളായ ഡോ. റഈസ്, ഖാസിം, മദ്റസ അധ്യാപകർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

