അൽ മദ്റസത്തുൽ ഇസ്ലാമിയ ഫർവാനിയ ഇഫ്താർ മീറ്റ്
text_fieldsഅൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ മീറ്റിൽ സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: കേരള ഇസ്ലാമിക് ഗ്രൂപിന് (കെ.ഐ.ജി) കീഴിലെ ഫർവ്വാനിയ ദാറുൽ ഖുർആനിൽ നടക്കുന്ന അൽ മദ്റസത്തുൽ ഇസ്ലാമിയ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു. റിഗായ് ഔഖാഫ് ഹാളിൽ നടന്ന പരിപാടി കെ.ഐ.ജി പ്രസിഡന്റ് പി.ടി. ശരീഫ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി ടി. ഇസ്മാഈൽ റമദാൻ സന്ദേശം നൽകി.
സമൂഹത്തിലെ ഏറ്റവും ചെറിയ യൂനിറ്റായ കുടുംബത്തിന് സമൂഹത്തിനോട് ബാധ്യതകളുണ്ടെന്നും അതിന്റെ ആദ്യപടി മക്കളെ ധാർമിക ബോധമുള്ളവരായി വളർത്തുകയാണെന്നും അദ്ദേഹം സൂചിപ്പിച്ചു. മക്കളുടെ ഭൗതിക കാര്യങ്ങൾ പൂർത്തീകരിക്കാൻ നാം എന്തെല്ലാമാണോ ഒരുക്കിവെക്കുന്നത് അതിനേക്കാളുമുപരി അവരുടെ പാരത്രിക ലോകത്തിനും ചെയ്യേണ്ടതുണ്ടെന്നും ഉണർത്തി. മദ്റസ പ്രിൻസിപ്പൽ റസീന മൊഹിയുദ്ദീൻ അധ്യക്ഷത വഹിച്ചു.
ശസ്മ അബ്ദുശുക്കൂർ ഖിറാഅത്ത് നടത്തി. പി.ടി.എ പ്രസിഡന്റ് ഇളയത് നിഷാദ് സ്വാഗതവും വൈസ് പ്രസിഡന്റ് ഡോ. റഈസ് നന്ദിയും പറഞ്ഞു. ഔഖാഫ് പ്രതിനിധി മുഹമ്മദ് അലി സമാപനവും പ്രാർഥനയും നിർവഹിച്ചു.
മദ്റസ അഡ്മിൻ മുഹമ്മദ് ശാഹിദ്, ഏരിയ കൺവീനർ അഫ്സൽ ഉസ്മാൻ, പി.ടി.എ സെക്രട്ടറി അബ്ദുസലാം, ഷാനിജ്, യു. അശ്റഫ്, അബ്ദുറസാഖ് നദ്വി, മദ്റസ അധ്യാപകർ എന്നിവർ പരിപാടി നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

