അൽ മദ്റസത്തുൽ ഇസ്ലാമിയ ശനിയാഴ്ച തുറക്കും
text_fieldsrepresentational image
കുവൈത്ത് സിറ്റി: അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ വിവിധ ബ്രാഞ്ചുകളിൽ പുതിയ അധ്യയന വർഷത്തെ ക്ലാസുകൾ സെപ്റ്റംബർ രണ്ടിന് ആരംഭിക്കും. പ്രൈമറി തലം മുതൽ എട്ടാം ക്ലാസ് വരെ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രവേശനം ആരംഭിച്ചു.
കേരള മദ്റസ എജുക്കേഷൻ ബോർഡ് സിലബസ് അനുസരിച്ചാണ് ക്ലാസുകൾ. ശനിയാഴ്ചകളിൽ രാവിലെ എട്ടു മുതൽ ഉച്ചക്ക് ഒന്നുവരെ നടക്കുന്ന മദ്റസകളിൽ യോഗ്യരും പരിചയ സമ്പന്നരുമായ അധ്യാപകർ ക്ലാസുകൾക്ക് നേതൃത്വം നൽകുന്നു. മൂന്നു വർഷംകൊണ്ട് ആറു വയസ്സുള്ള ഒന്നാം ക്ലാസ് വിദ്യാർഥിയെ ഖുർആൻ പാരായണം നടത്താൻ പ്രാപ്തമാക്കുന്ന ‘ഹെവൻസ് ഖുർആൻ പാഠ്യ പദ്ധതി’ അൽ മദ്റസത്തുൽ ഇസ്ലാമിയയുടെ സവിശേഷതയാണ്.
കുവൈത്തിലെ എല്ലാ ഭാഗങ്ങളിൽ നിന്നും മദ്റസകളിലേക്ക് വാഹന സൗകര്യം ഉണ്ട്. സെപ്റ്റംബർ രണ്ടിന് എല്ലാ മദ്റസകളിലും പ്രവേശനോത്സവം നടക്കും. കേരള ഇസ്ലാമിക് ഗ്രൂപ്പിന്റെ വിദ്യാഭ്യാസ വകുപ്പിന് കീഴിൽ ദാറുൽ ഖുർആൻ-സബാഹിയ, പാകിസ്താൻ സ്കൂൾ-അബ്ബാസിയ, ദാറുൽ ഖുർആൻ-ഫർവാനിയ, മദ്റസ അതൗഹീദ്-ഹവല്ലി എന്നിവിടങ്ങളിൽ നാലു മലയാളം മീഡിയം മദ്റസകളും, ദാറുൽ ഖുർആൻ-ഖൈത്താൻ, ദാറുല്‍ ഖുര്‍ആന്‍-സാല്‍മിയ, ദാറുല്‍ ഖുര്‍ആന്‍-സബാഹിയ എന്നിവിടങ്ങളിൽ മൂന്നു ഇംഗ്ലീഷ് മീഡിയം മദ്റസകളും പ്രവർത്തിക്കുന്നു. ഇംഗ്ലീഷ് മീഡിയം മദ്റസയുടെ പുതിയ ബ്രാഞ്ച് ജഹ്റയിൽ ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്കും അഡ്മിഷനും -67714948.

