Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅ​ൽ മ​ദ്റ​സ​ത്തു​ൽ...

അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ സാ​ൽ​മി​യ ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മം

text_fields
bookmark_border
israel palestine conflict
cancel
camera_alt

ഫ​ല​സ്തീ​ൻ ഐ​ക്യ​ദാ​ർ​ഢ്യ സം​ഗ​മ​ത്തി​ൽ അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‍ലാ​മി​യ വി​ദ്യാ​ർ​ഥി​ക​ൾ

കു​വൈ​ത്ത് സി​റ്റി: പി​റ​ന്ന നാ​ടി​ന്റെ വി​മോ​ച​ന​ത്തി​നു​വേ​ണ്ടി പൊ​രു​തു​ന്ന ഫ​ല​സ്‌​തീ​നി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് അ​ൽ മ​ദ്റ​സ​ത്തു​ൽ ഇ​സ്‌​ലാ​മി​യ സാ​ൽ​മി​യ ബ്രാ​ഞ്ചി​ലെ വി​ദ്യാ​ർ​ഥി​ക​ൾ സം​ഗ​മം ന​ട​ത്തി. മ​ദ്‌​റ​സ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന സം​ഗ​മ​ത്തി​ൽ ഫ​ല​സ്‌​തീ​നെ സ്വ​ത​ന്ത്ര​മാ​ക്കു​ക, കൂ​ട്ട​ക്കൊ​ല അ​വ​സാ​നി​പ്പി​ക്കു​ക, ഫ​ല​സ്‌​തീ​നെ ര​ക്ഷി​ക്കു​ക തു​ട​ങ്ങി​യ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​ള്ള പ്ല​ക്കാ​ർ​ഡു​ക​ൾ ഉ​യ​ർ​ത്തി വി​ദ്യാ​ർ​ഥി​ക​ൾ പ​ങ്കു​ചേ​ർ​ന്നു.

ഫ​ല​സ്തീ​നി​ൽ ന​ട​ക്കു​ന്ന കൂ​ട്ട​ക്കു​രു​തി​ക​ളും സ്ത്രീ​ക​ളെ​യും കു​ട്ടി​ക​ളെ​യും ല​ക്ഷ്യം​വെ​ച്ചു​ള്ള ഇ​സ്രാ​യേ​ൽ ന​ര​മേ​ധ​വും അ​പ​ല​പി​ച്ചു. നി​സ്സ​ഹാ​യ​രും നി​രാ​ലം​ബ​രു​മാ​യ ഫ​ല​സ്‌​തീ​നി​ക​ൾ​ക്കൊ​പ്പം നി​ൽ​ക്ക​ലാ​ണ് നീ​തി​യെ​ന്നും അ​വ​ർ​ക്കു​വേ​ണ്ടി​യു​ള്ള പ്രാ​ർ​ഥ​ന ബാ​ധ്യ​ത​യെ​ന്നും യോ​ഗം അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള ഇ​സ്‌​ലാ​മി​ക് ഗ്രൂ​പ് കു​വൈ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്കീ​ർ ഹു​സൈ​ൻ തു​വ്വൂ​ർ‌‌, മ​ദ്റ​സ പ്രി​ൻ​സി​പ്പ​ൽ മു​ഹ​മ്മ​ദ് ഷി​ബി​ലി, കെ.​ഐ.​ജി സാ​ൽ​മി​യ ഏ​രി​യ പ്ര​സി​ഡ​ന്റ്‌ ആ​സി​ഫ് ഖാ​ലി​ദ്‌, അ​ധ്യാ​പ​ക​ർ, ര​ക്ഷി​താ​ക്ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. പി.​ടി.​എ ഭാ​ര​വാ​ഹി​ക​ളാ​യ വി.​കെ. ഷി​ഹാ​ബ്, ഷം​നാ​ദ്‌ ഷാ​ഹു​ൽ, അ​ബ്ദു​ൽ അ​സീ​സ് മാ​ട്ടു​വ​യി​ൽ എ​ന്നി​വ​ർ സം​ഗ​മ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kuwait News
News Summary - Al Madrasathul Islamia Salmiya Palestine Solidarity Association
Next Story