അൽ-കബീർ ആശുപത്രി ആരോഗ്യ മന്ത്രി സന്ദർശിച്ചു
text_fieldsഅൽ-കബീർ ആശുപത്രി ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ-സഈദ് മുബാറക് സന്ദർശിക്കുന്നു
കുവൈത്ത് സിറ്റി: ഹവല്ലി ഹെൽത്ത് സോൺ ഡയറക്ടർ ഡോ. ബാദർ അൽ-എനേസി, ആശുപത്രി ഡയറക്ടർ ഡോ. മഹ്ദി അൽ-ഫദ്ലി, ആശുപത്രിയിലെ മെഡിക്കൽ ഗ്രൂപ് മേധാവി ഡോ. മൗദി എന്നിവർക്കൊപ്പം ആരോഗ്യ മന്ത്രി ഡോ. ഖാലിദ് അൽ-സഈദ് മുബാറക് അൽ-കബീർ ആശുപത്രിയിൽ അപ്രതീക്ഷിത സന്ദർശനം നടത്തി.
ആശുപത്രിയിലെ സേവനങ്ങളെക്കുറിച്ചും ഡോക്ടർമാർ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും മന്ത്രിയെ അറിയിക്കുകയും പ്രായോഗിക പരിഹാരങ്ങൾ അവരുമായി ചർച്ച ചെയ്യുകയും ചെയ്തു.
ആരോഗ്യ മന്ത്രി ആശുപത്രിയിലെ സെൻട്രൽ ഫാർമസിയിൽ പരിശോധന നടത്തി മരുന്നുകളുടെ സ്റ്റോക്ക് പരിശോധിച്ചു. ഡോ. സയീദ് അത്യാഹിത വിഭാഗവും പരിശോധിച്ചു.

