Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശിഫ അല്‍ ജസീറയില്‍ ഹലാ ഫെബ്രുവരി മെഡിക്കല്‍ കാമ്പയിന്‍

text_fields
bookmark_border

കുവൈത്ത് സിറ്റി: കുവൈത്തിലെ മുന്‍നിര ആതുരസേവന ശൃംഖലയായ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് കുവൈത്ത് ദേശീയ ദിനാഘോഷത്തിന്‍െറയും വിമോചന ദിനാഘോഷത്തിന്‍െറയും ഭാഗമായി പ്രത്യേക ഇളവുകള്‍ പ്രഖ്യാപിച്ചു. 
ശിഫ അല്‍ ജസീറ ഫര്‍വാനിയ സെന്‍ററിലും അബ്ബാസിയ അല്‍ നാഹില്‍ ഇന്‍റര്‍നാഷനല്‍ ക്ളിനിക്കിലും ഫെബ്രുവരി 24, 25, 26 തീയതികളില്‍ എല്ലാ വിഭാഗം ഡോക്ടര്‍മാരുടെയും (ജനറല്‍ ഫിസിഷ്യന്‍, സ്പെഷലിസ്റ്റ്) പരിശോധന പൂര്‍ണമായും സൗജന്യമായിരിക്കും. ശിഫ അല്‍ ജസീറ ഫഹാഹീല്‍ സെന്‍ററില്‍ സ്പെഷലിസ്റ്റ് ഡോക്ടര്‍മാരുടെയും ഫിസിഷ്യന്മാരുടെയും പരിശോധനക്ക് ഈ ദിവസങ്ങളില്‍ ഒരു ദീനാര്‍ മാത്രം നല്‍കിയാല്‍ മതിയാവും. ഇതിനുപുറമെ ലാബ് ടെസ്റ്റുകള്‍ക്ക് 25 ശതമാനം, എക്സ്റേ -50 ശതമാനം, മരുന്നുകള്‍ -എട്ടു ശതമാനം എന്നിങ്ങനെ ഇളവുകളും ലഭിക്കും. ഫര്‍വാനിയ സെന്‍ററില്‍ 3000 രോഗികളെ അധികം ഉള്‍ക്കൊള്ളുന്ന രീതിയില്‍ അധികം ജീവനക്കാരെയും സംവിധാനങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. മൂന്നു ദീനാര്‍ മുതല്‍ 48 ദീനാര്‍ വരെ നിരക്കില്‍ ആകര്‍ഷമായ നിരവധി ഹെല്‍ത്ത് പാക്കേജുകളും ഒരുക്കിയിട്ടുണ്ട്. 
രോഗം വന്ന് ചികിത്സിക്കുന്നതിനേക്കാള്‍ നല്ലത് വരാതെ നോക്കുന്നതാണ് എന്ന ആശയത്തിലൂന്നിയാണ് ഹെല്‍ത്ത് പാക്കേജുകള്‍ നടപ്പാക്കുന്നത്. ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. കെ.ടി. റബീഉല്ല കുവൈത്ത് സര്‍ക്കാറിന്‍െറ പിന്തുണക്ക് നന്ദി അറിയിച്ചു. ജി.സി.സി രാജ്യങ്ങളില്‍ ശിഫ അല്‍ ജസീറ മെഡിക്കല്‍ ഗ്രൂപ്പിന് 30 ഒൗട്ട്ലെറ്റുകളുണ്ട്. കുവൈത്തില്‍ എട്ടുവര്‍ഷമായി സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - al jazeera
Next Story