ആറുപതിറ്റാണ്ടിെൻറ പൈതൃകവുമായി അൽ അറബി മാഗസിൻ
text_fieldsകുവൈത്ത് സിറ്റി: കുവൈത്തിെൻറ സാംസ്കാരിക സാഹിത്യ മുന്നേറ്റങ്ങളെ അറേബ്യന്‍ നാടുക ളിലേക്കും പുറത്തേക്കും എത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച് അൽ അറബ് മാഗസിൻ ആറ് പതിറ്റാണ്ട് പിന്നിട്ട് കുതിക്കുന്നു. 1958ലാണ് അദ്ദേഹം അല്‍ അറബി മാഗസിന് ആരംഭിച്ചത്. മാഗസിെൻറ ആദ്യ എഡിറ്റര്‍ ഇന്‍ ചീഫായിരുന്ന ഡോ. അഹ്മദ് സാക്കി മോഡേണ്‍ അറബ് സാഹിത്യത്തിനു നല്കിയ സംഭാവനകള്‍ മികവുറ്റതായിരുന്നു. അന്നത്തെ അമീറിെൻറ എല്ലാവിധ പിന്തുണയും മാഗസിനുണ്ടായിരുന്നു.
മാത്രമല്ല പ്രശസ്ത അറബ് സാഹിത്യകാരന്മാരായ താഹ ഹുസൈന്, നജീബ് മഹ്ഫൂദ്, അബ്ബാസ് മുഹമ്മദ് അല്‍ അക്കാദ്, നിസാര്‍ ഗബ്ബാനി തുടങ്ങിയവര്‍ മാസികയുടെ വളര്‍ച്ചയുടെ പിന്നിലുണ്ടായിരുന്നു. അറബ് നാടുകളില്‍ അൽ അറബി മാസികയുടെ വളര്‍ച്ച ദിവസം തോറും കൂടിവരുന്നതു സന്തോഷകരമാണെന്ന് കുവൈത്ത് റൈറ്റേഴ്സ് അസോസിയേഷന് ബോര്‍ഡ് മേധാവി ഫഹദ് അല്‍ അബ്ദുല്‍ ജലീല്‍ പറഞ്ഞു. 1928ല്‍ ശൈഖ് അബ്ദുല്‍ അസീസ് അല്‍ റുഷൈദ് സ്ഥാപിച്ച കുവൈത്ത് മാഗസിനാണ് കുവൈത്ത് സംസ്കാരത്തെ അറേബ്യന്‍ നാടുകളില്‍ എത്തിക്കുന്നതില്‍ മുഖ്യമായ പങ്കുവഹിച്ച മറ്റൊരു പ്രസിദ്ധീകരണം.
