അൽ അൻസാരി എക്സ്ചേഞ്ച് -ബി.ഡി.കെ രക്തദാന ക്യാമ്പ്
text_fieldsഅൽ അൻസാരി എക്സ്ചേഞ്ച് -ബി.ഡി.കെ രക്തദാന ക്യാമ്പിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ലോക രക്തദാന ദിനത്തോടനുബന്ധിച്ച് അൽ അൻസാരി എക്സ്ചേഞ്ച് ബി.ഡി.കെ കുവൈത്ത് ചാപ്റ്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു.
ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ ക്യാമ്പ് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ ഉദ്ഘാടനം ചെയ്തു. ബി.ഡി.കെ ജനറൽ കൺവീനർ നിമിഷ് കാവാലം അധ്യക്ഷത വഹിച്ചു. അൽ അൻസാരി എക്സ്ചേഞ്ച് ഓപറേഷൻസ് ഹെഡ് ശ്രീനാഥ് ശ്രീകുമാർ മുഖ്യാതിഥിയായി പങ്കെടുത്തു.
ബി.ഡി.കെ ഫിനാൻസ് കൺവീനർ രാജൻ തോട്ടത്തിൽ രക്തദാന ദിനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും, അൽ അൻസാരി എക്സ്ചേഞ്ച് മാർക്കറ്റിങ് മാനേജർ ശ്രീജിത് മോഹൻദാസ് ജീവനക്കാരുടെ സാമൂഹിക പ്രതിബദ്ധത പങ്കുവെച്ചു. മാർട്ടിൻ മാത്യു, അസദുള്ള, രതീഷ് റാവു എന്നിവർ ആശംസകൾ നേർന്നു. അൽ അൻസാരി എക്സ്ചേഞ്ച് ബി.ഡി.കെയുടെ കോർപറേറ്റ് പാർട്നർ ആയതിന്റെ ഭാഗമായി ഔദ്യോഗിക ടിഷർട്ട് ലോഞ്ച് ചടങ്ങും ക്യാമ്പിൽ നടന്നു. ബി.ഡി.കെ ജോയന്റ് കൺവീനർ നളിനാക്ഷൻ സ്വാഗതവും അൽ അൻസാരി എക്സ്ചേഞ്ച് ഫിനാൻസ് മാനേജർ അരുൺരാജ് നന്ദിയും പറഞ്ഞു.
ടിഷർട്ട് ലോഞ്ച് അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുൽ റഹ്മാൻ നിർവഹിക്കുന്നു
അൽ അൻസാരി എക്സ്ചേഞ്ചിന്റെ മാനേജ്മെന്റ് പ്രതിനിധികൾ, ഹെഡ് ഓഫിസ് സ്റ്റാഫുകൾ, വിവിധ ബ്രാഞ്ചുകളിൽ നിന്നുള്ള ജീവനക്കാർ ഉൾപ്പെടെ നിരവധി പേർ സജീവമായി പങ്കെടുത്തു.
ബി.ഡി.കെ പ്രവർത്തകരായ സോഫി രാജൻ, ജിഞ്ചു ചാക്കോ, ഷൈറ്റസ് തോമസ്, മുരളി വാഴക്കോടൻ, രാജേഷ് പരപ്പ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

