Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഅക്​ബർ ട്രാവൽസി​െൻറ...

അക്​ബർ ട്രാവൽസി​െൻറ മൂന്ന്​ ചാർ​േട്ടഡ്​ വിമാനങ്ങൾ യാത്രയായി

text_fields
bookmark_border
അക്​ബർ ട്രാവൽസി​െൻറ മൂന്ന്​ ചാർ​േട്ടഡ്​ വിമാനങ്ങൾ യാത്രയായി
cancel
camera_alt?????? ???????????? ??????? ?????????? ???????????????? ???????? ?????????? ????????????????

കുവൈത്ത്​ സിറ്റി: അക്​ബർ ട്രാവൽസി​​​െൻറ മൂന്ന്​ ചാർ​േട്ടഡ്​ വിമാനങ്ങൾ ബുധനാഴ്​ച കുവൈത്തിൽനിന്ന്​ കേരളത്തിലേക്ക്​ യാത്രയായി. ബുധനാഴ്​ച രാത്രി പത്തു​ മണിക്ക്​ കോഴിക്കോ​േട്ടക്കും 11 മണിക്ക്​ കണ്ണൂരിലേക്കും ​12 മണിക്ക്​ കൊച്ചിയിലേക്കുമാണ്​ പ്രത്യേക വിമാനങ്ങൾ യാത്രയായത്​. ജസീറ എയർവേയ്​സാണ്​ സർവീസ്​ നടത്തിയത്​. ഒാരോ വിമാനത്തിലും 160 വീതം യാത്രക്കാരാണ്​ ഉണ്ടായിരുന്നത്​.

വരും ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ അയക്കുമെന്ന്​ അക്​ബർ ട്രാവൽസ്​ അധികൃതർ വാർത്താക്കുറിപ്പിൽ അറിയിച്ചു. നേരത്തെ ബുക്ക്​ ചെയ്​തിരുന്ന ഗോ എയർ വിമാനം റദ്ദാക്കിയത്​ അൽപസമയം ആശങ്കക്ക്​ വ​കവെച്ചെങ്കിലും പകരം ജസീറ എയർവേയ്​സ്​ വിമാനം ഏർപ്പാടാക്കി പ്രശ്​നം പരിഹരിച്ചു. ബുധനാഴ്​ച അക്​ബർ ട്രാവൽസ്​ ഗോ എയർ വിമാനമാണ്​ ഏർപ്പാട്​ ചെയ്​തിരുന്നത്​. എന്നാൽ, അനുമതി ലഭിക്കാത്തതിനാൽ ഇവ ഇന്ത്യയിൽനിന്ന്​ വന്നില്ല. പകരം ജസീറ എയർവേയ്​സാണ്​ സർവീസ്​ നടത്തിയത്​.

കുവൈത്തിൽനിന്നുള്ള ചാർ​േട്ടഡ്​ വിമാന സർവീസുമായി ബന്ധപ്പെട്ട്​ ഇന്ത്യൻ, കുവൈത്ത്​ വ്യോമയാന മന്ത്രാലയങ്ങൾ തമ്മിൽ തർക്കമാണ്​ അനിശ്ചിതത്വത്തിനിടയാക്കിയത്​. കുവൈത്തി കമ്പനികളെ അവഗണിച്ച്​ ഇന്ത്യൻ വിമാനക്കമ്പനികളെ ഏൽപിക്കുന്നത്​ ശരിയല്ലെന്നും തുല്യ അവസരം നൽകണമെന്നുമാണ്​ കുവൈത്തി​​​െൻറ വാദം.

കുവൈത്ത്​ എയർവേയ്​സും ജസീറ എയർവേയ്​സുമാണ്​ പൊതുമാപ്പുകാരെ കൊണ്ടുപോയത്​. ഇപ്പോൾ പണം ഇൗടാക്കിയുള്ള സർവീസ്​ നടത്തു​േമ്പാൾ കുവൈത്തി കമ്പനികളെ അവഗണിച്ച്​ ഇന്ത്യൻ വിമാനക്കമ്പനികളെ ഏൽപിക്കുന്നത്​ ശരിയല്ലെന്നും തുല്യ അവസരം നൽകണമെന്നുമാണ്​ കുവൈത്തി​​​െൻറ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kannurcalicutflightCochiIndia Newscharterakbar travels
News Summary - akbar travels operated three charter flight service
Next Story