അജ്വ ദുആ മജ്ലിസും പ്രാർഥന സദസ്സും
text_fieldsഅജ്വ ദുആ മജ്ലിസ് കലാം മൗലവി ഉദ്ഘാടനം ചെയ്യുന്നു
കുവൈത്ത് സിറ്റി: അൽഅൻവാർ ജസ്റ്റിസ് ആൻഡ് വെൽഫെയർ അസോസിയേഷൻ (അജ്വ) കുവൈത്തിന്റെ നേതൃത്വത്തിൽ ദുആ മജ്ലിസും പ്രാർഥന സദസ്സും സംഘടിപ്പിച്ചു. റിഗ്ഗയിൽ നടന്ന പരിപാടിയിൽ അബ്ദുൽ നാസർ മഅ്ദനിക്കും ഫലസ്തീൻ ജനതക്കും വേണ്ടി പ്രത്യേക പ്രാർഥന നടന്നു.
അജ്വ കുവൈത്ത് രക്ഷാധികാരി കലാം മൗലവി ഉദ്ഘാടനം ചെയ്തു. ഐ.സി.എഫ് കുവൈത്ത് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അഹമ്മദ് കെ മാണിയൂർ പ്രാർഥനക്ക് നേതൃത്വം നൽകി. കെ.കെ.എം.എ സെൻട്രൽ കമ്മിറ്റി ട്രഷറർ മുനീർ കുണിയ, പി.സി.എഫ് സെൻട്രൽ കമ്മിറ്റി ട്രഷറർ സിദ്ദീഖ് പൊന്നാനി, ഇഖ്ബാൽ മദീന, അഷ്റഫ് താനൂർ, സക്കീർ ഹുസൈൻ കൊല്ലം, മുനീർ ആലമ്പാടി എന്നിവർ നേതൃത്വം നൽകി. റഹീം ആരിക്കാടി സ്വാഗതവും ഷുക്കൂർ അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

