അജ്പാക് റിഗ്ഗായ് ഏരിയ കമ്മിറ്റി രൂപവത്കരിച്ചു
text_fieldsഅജ്പാക് റിഗ്ഗായ് ഏരിയ കമ്മിറ്റി രൂപവത്കരണ യോഗത്തിൽ അംഗങ്ങൾ
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പാക്) റിഗ്ഗായ് യൂനിറ്റ് രൂപവത്കരിച്ചു. അജ്പാക് ഏരിയ കമ്മിറ്റികളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് അശോകൻ വെൺമണി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ, ചെയർമാൻ രാജീവ് നടുവിലെമുറി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം, മനോജ് പരിമണം, അനിൽ വള്ളികുന്നം, മാത്യു ചെന്നിത്തല, ബിനോയ് ചന്ദ്രൻ, രാഹുൽ ദേവ്, ഹരി പത്തിയൂർ, സിഞ്ചു ഫ്രാൻസിസ്, വിനോദ് വി.എ, വിബിൻ ജിബിൻ, ജോൺസൺ ടി. ജോൺ, ബൈജു, മനോജ് കുമാർ, കെ.ശ്രീരാജ്, സുരേഷ് കുമാർ, ഷിബു ജോൺ വർഗീസ്, ആശ എബി സാമുവൽ, സുലൈബത്ത് ബീവി എന്നിവർ സംസാരിച്ചു. റിഗ്ഗയ് കൺവീനറായി എബി സാമുവൽ, ജോയന്റ് കൺവീനർമാരായി രാജേഷ് കുമാർ, വി.എ.വിനോദ്, മനോജ്, നിജു കരിമ്പനക്കൽ എന്നിവരെ തിരഞ്ഞെടുത്തു.

