എ.ജെ.പി.എ.കെ ആഘോഷങ്ങളുടെ ഫ്ലയർ പ്രകാശനം ചെയ്തു
text_fieldsഎ.ജെ.പി.എ.കെ ആഘോഷങ്ങളുടെ ഫ്ലയർ പ്രകാശനത്തിൽനിന്ന്
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (എ.ജെ.പി.എ.കെ) ഓണാഘോഷം, ആരോഗ്യ പ്രവർത്തകരെ ആദരിക്കൽ എന്നിവയുടെ ഫ്ലയർ പ്രകാശനം ചെയ്തു. പരിപാടിയുടെ സ്പോൺസറായ ബി.ഇ.സി എക്സ്ചേഞ്ച് സെയിൽസ് ആൻഡ് മാർക്കറ്റിങ് മാനേജർ രാമദാസ്, പ്രോഗ്രാം ജനറൽ കൺവീനർ സിറിൽ ജോൺ ചമ്പക്കുളം, പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് പരിമണം എന്നിവർക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
സെപ്റ്റംബർ 16നാണ് 'പൊന്നോണം 2022, കിഴക്കിന്റെ വെനീസ് സമർപ്പണം'എന്ന പേരിൽ ഓണാഘോഷം. കോവിഡ് കാലത്തു നടത്തിയ പ്രവർത്തനത്തിൽ കുവൈത്തിലെ ആലപ്പുഴ ജില്ലക്കാരായ ആരോഗ്യ പ്രവർത്തകരെ ആദരിക്കുന്ന പരിപാടിയും ഇതിന്റെ ഭാഗമായി നടക്കും.
യോഗത്തിൽ ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ പ്രസിഡന്റ് രാജീവ് നടുവിലെമുറി അധ്യക്ഷത വഹിച്ചു. ജനറൽ കോഓഡിനേറ്റർ ബിനോയ് ചന്ദ്രൻ സ്വാഗതവും രക്ഷാധികാരി ബാബു പനമ്പള്ളി ആശംസയും ട്രഷറർ കുര്യൻ തോമസ് നന്ദിയും രേഖപ്പെടുത്തി. മാത്യു ചെന്നിത്തല, ഹരി പത്തിയൂർ, അനിൽ വള്ളികുന്നം, ബിജി പള്ളിക്കൽ, പ്രജീഷ് മാത്യു, ബാബു തലവടി, ജി.എസ്. പിള്ള, ശശി വലിയകുളങ്ങര, രാഹുൽ ദേവ്, പ്രമോദ് ചെറുകോൽ, ജോമോൻ ചെന്നിത്തല, സാം ആന്റണി, ഫ്രാൻസിസ് ചെറുകോൽ, രതീഷ് മാന്നാർ, സുരേഷ് വരിക്കോലിൽ, ജോൺ തോമസ് കൊല്ലകടവ്, രതീഷ് കുട്ടംപേരൂർ, അനി പാവൂറേയ്‌തു, വനിത വിഭാഗം ട്രഷറർ ലിസൺ ബാബു, വനിത എക്സിക്യൂട്ടിവ് അംഗങ്ങളായ അനിത അനിൽ, സുനിത രവി, ആനി മാത്യു എന്നിവർ പങ്കെടുത്തു.
ഓണാഘോഷം ചലച്ചിത്രതാരം നവ്യ നായർ ഉദ്‌ഘാടനം ചെയ്യും. മിമിക്രി ചലച്ചിത്ര താരം ജയദേവ് കലവൂർ, നാടൻപാട്ട് കലാകാരൻ ആദർശ് ചിറ്റാർ, കുവൈത്തിലെ നാടൻപാട്ട് കൂട്ടായ്മ പൊലിക നാടൻ പാട്ടുകൂട്ടത്തിന്റെ നാടൻ പാട്ടുകൾ എന്നിവ അരങ്ങേറും. തിരുവാതിര, ചെണ്ടമേളം, ഗാനമേള, നൃത്തനൃത്യങ്ങൾ എന്നിവ അടങ്ങുന്ന വിവിധ കലാപരിപാടികളും നടക്കും. ഓണസദ്യയും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

