അജ്പക് മംഗഫ് യൂനിറ്റ് പുനഃസംഘടിപ്പിച്ചു
text_fieldsലിനോജ് വർഗീസ്, ജയ കുട്ടൻ പേരൂർ, കോര മാവേലിക്കര,
നന്ദു എസ്. ബാബു, ശരത് കുടശനാട്
കുവൈത്ത് സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് (അജ്പക്) മംഗഫ് യൂനിറ്റ് പുനഃസംഘടിപ്പിച്ചു. യോഗത്തിൽ അജ്പക് ഏരിയ കമ്മിറ്റികളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് അശോകൻ വെൺമണി അധ്യക്ഷത വഹിച്ചു. അസോസിയേഷൻ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, എ.ഐ. കുര്യൻ, ജനറൽ കോഓഡിനേറ്റർ മനോജ് പരിമണം, വനിത വേദി പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിത രവി, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ് എന്നിവർ സംസാരിച്ചു.
മംഗഫ് ഏരിയ കൺവീനർ ലിനോജ് വർഗീസ് സ്വാഗതവും ജോയന്റ് കൺവീനർ നന്ദു എസ്. ബാബു നന്ദിയും പറഞ്ഞു. തുടർന്ന് നടന്ന ചർച്ചയിൽ മംഗഫ് ഏരിയ കമ്മിറ്റി ജോ.കൺവീനർമാരായി നന്ദു എസ്. ബാബു, കോര മാവേലിക്കര, ജയ കുട്ടൻപേരൂർ, ശരത് കുടശനാട് എന്നിവരെ തിരഞ്ഞെടുത്തു. കൺവീനറായി ലിനോജ് വർഗീസിനെ നേരത്തെ തിരഞ്ഞെടുത്തിരുന്നു.

