എ.ജെ.എം.എസ് ഗ്രൂപ് ആൻഡ് പിനക്കിൾ കൺസൾട്ടിങ് കമ്പനിക്ക് മെട്രോ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ്
text_fieldsമെട്രോ മെഡിക്കൽ ഗ്രൂപ് കോർപ്പറേറ്റ് മാർക്കറ്റിങ് ഹെഡ് ബഷീർ ബാത്ത എ.ജെ.എം.എസ് ഗ്രൂപ് ആൻഡ് പിനക്കിൾ കൺസൾട്ടിങ് കമ്പനി അഡ്വൈസർ ജിതേന്ധ്‌ര ചൗധരി, അഡ്മിൻ അഭിജിത് എന്നിവർക്ക് പ്രിവിലേജ് കാർഡ്
കൈമാറുന്നു
കുവൈത്ത് സിറ്റി: കുവൈത്തിലെ ആരോഗ്യസംരക്ഷണ മേഖലയിലെ പ്രമുഖരായ മെട്രോ മെഡിക്കൽ ഗ്രൂപ്പ്, എ.ജെ.എം.എസ് ഗ്രൂപ്പ് ആൻഡ് പിനക്കിൾ കൺസൾട്ടിങ് കമ്പനി ജീവനക്കാർക്ക് മെട്രോയുടെ ഫാമിലി ക്ലബ് പ്രിവിലേജ് കാർഡ് കൈമാറി.
മെട്രോ മെഡിക്കൽ ഗ്രൂപ്പിൻ്റെ കോർപ്പറേറ്റ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബാത്ത എ.ജെ.എം.എസ് ഗ്രൂപ്പ് ആൻഡ് പിനക്കിൾ കൺസൾട്ടിങ് കമ്പനി അഡ്വൈസർ ജിതേന്ധ്‌ര ചൗധരി, അഡ്മിൻ അഭിജിത് എന്നിവർക്ക് പ്രിവിലേജ് കാർഡ് കൈമാറി.
വൈവിധ്യമാർന്ന ആരോഗ്യ പരിരക്ഷാ ആനുകൂല്യങ്ങളും കിഴിവുകളും പ്രിവിലേജ് കാർഡിലൂടെ ലഭ്യമാണ് . ഡിജിറ്റൽ എക്സ്-റേ, എം.ആർ.ഐ സ്കാനുകൾ, സി.ടി സ്കാനുകൾ, മാമ്മോഗ്രാം, ബോൺ മിനറൽ ഡെൻസിറ്റി (ബി.എം.ഡി) ടെസ്റ്റുകൾ എന്നിവയുൾപ്പെടെ വിവിധ മെഡിക്കൽ സേവനങ്ങൾ ജീവനക്കാർക്ക് മിതമായ നിരക്കിൽ ഉപയോഗപ്പെടുത്താം.
ഡേ കെയർ സർജറി,യൂറോളജി, കാർഡിയോളജി, ഇ.എൻ.ടി, ഓർത്തോപീഡിക്‌സ്, ഒഫ്താൽമോളജി തുടങ്ങി നിരവധി സ്പെഷ്യാലിറ്റി ചികിത്സകളിലും കിഴിവുകൾ വാഗ്ദാനം ചെയ്യുന്നു.
ഡെൻ്റൽ, ഡെർമറ്റോളജി നടപടിക്രമങ്ങൾ, ഇൻ-ഹൗസ് ലാബ് ടെസ്റ്റുകൾ എന്നിവയും കുറഞ്ഞ നിരക്കിൽ പ്രയോജനപെടുത്താം. ഫ്രെയിമുകൾക്കും ലെൻസുകൾക്കും ഒപ്റ്റിക്കൽ ഷോറൂമിലെ ഡിസ്കൗണ്ടുകളും, തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ സൗജന്യ ഡെലിവറി സൗകര്യവും കാർഡിൽ ഉൾപ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

