Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അജപാക്‌ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു

text_fields
bookmark_border
അജപാക്‌ ഭാരവാഹികൾ ഇന്ത്യൻ അംബാസഡറെ സന്ദർശിച്ചു
cancel
camera_alt

ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത് ഭാരവാഹികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചപ്പോൾ

കുവൈത്ത്​ സിറ്റി: ആലപ്പുഴ ജില്ല പ്രവാസി അസോസിയേഷൻ കുവൈത്ത്​ (അജപാക്‌) പ്രതിനിധികൾ ഇന്ത്യൻ അംബാസഡർ സിബി ജോർജിനെ സന്ദർശിച്ചു. രാജീവ്‌ നടുവിലെമുറി, ബിനോയ്‌ ചന്ദ്രൻ, കുര്യൻ തോമസ്, ബാബു പനമ്പള്ളി, മാത്യു ചെന്നിത്തല, നൈനാൻ ജോൺ, സിറിൽ ജോൺ അലക്സ് ചമ്പക്കുളം, അനിൽ വള്ളികുന്നം, പ്രജീഷ് മാത്യു എന്നിവർ സംഘത്തിലുണ്ടായിരുന്നു.

ഗാർഹിക തൊഴിൽ വിസയിലും മറ്റു തൊഴിൽ വിസയിലും കുവൈത്തിലെത്തി വഞ്ചിതരാകുന്നവർ ഏജൻസിയുടെ വിവരം എംബസിക്ക് കൈമാറണമെന്ന് അംബാസഡർ അഭ്യർഥിച്ചു.

കോവിഡ് ചികിത്സയിൽ വിവിധ ആശുപത്രിയിൽ കഴിയുന്നവരുടെ വിവരം ബന്ധുക്കൾക്ക് ലഭിക്കാനും നാട്ടിൽ കുടുങ്ങിയവർക്ക്​ കുവൈത്തിൽ തിരികെയെത്താൻ വിമാന സർവിസ്​ വേഗത്തിൽ ആരംഭിക്കാനും എംബസി ഇടപെടണമെന്ന്​ ഭാരവാഹികൾ അഭ്യർഥിച്ചു.കരിമ്പട്ടികയിൽ പെടുത്തിയ കമ്പനികൾ വീണ്ടും റിക്രൂട്ട്മെൻറ്​ നടത്തുന്നത് നിരീക്ഷിക്കണം എന്നും രോഗാതുരർക്ക്​ നാട്ടിൽനിന്ന്​ മരുന്നുകൾ കൊണ്ടുവരുവാനുള്ള തടസ്സം ചർച്ച ചെയ്തു പരിഹരിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story