Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകേസിലകപ്പെട്ട രോഗിയായ...

കേസിലകപ്പെട്ട രോഗിയായ മലയാളിക്ക് അജപാക് തുണയായി

text_fields
bookmark_border
കേസിലകപ്പെട്ട രോഗിയായ മലയാളിക്ക് അജപാക് തുണയായി
cancel
camera_alt

ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ സു​നി​ലി​ന് കോ​ട​തി ഉ​ത്ത​ര​വ് കൈ​മാ​റി​യ​പ്പോ​ൾ

Listen to this Article

കു​വൈ​ത്ത് സി​റ്റി: കു​വൈ​ത്തി​ൽ കേ​സി​ൽ അ​ക​പ്പെ​ട്ട് യാ​ത്രാ​വി​ല​ക്കു​ള്ള മ​ല​യാ​ളി​യെ ആ​ല​പ്പു​ഴ ജി​ല്ല പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ ര​ക്ഷ​പ്പെ​ടു​ത്തി. കു​ട്ട​നാ​ട് ത​ല​വ​ടി സ്വ​ദേ​ശി സു​നി​ലി​നാ​ണ് സം​ഘ​ട​ന നേ​താ​ക്ക​ളാ​യ അ​നി​ൽ വ​ള്ളി​കു​ന്ന​ത്തി​ന്റെ​യും സി​റി​ൽ ജോ​ൺ അ​ല​ക്സ് ച​മ്പ​ക്കു​ള​ത്തി​ന്റെ​യും ഇ​ട​പെ​ട​ൽ തു​ണ​യാ​യ​ത്. മ​ഞ്ഞ​പ്പി​ത്തം ബാ​ധി​ച്ച് 40 ദി​വ​സ​മാ​യി ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു സു​നി​ൽ. തു​ട​ർ ചി​ക​ത്സ​ക്ക് നാ​ട്ടി​ലേ​ക്ക് പോ​കാ​ൻ തീ​രു​മാ​നി​ച്ച​പ്പോ​ഴാ​ണ് കേ​സും യാ​ത്രാ​വി​ല​ക്കു​മു​ള്ള വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് വാ​ഹ​നം ക​മ്പ​നി​യി​ൽ തി​രി​ച്ചേ​ൽ​പി​ച്ചെ​ങ്കി​ലും മു​ഴു​വ​ൻ തു​ക​യും കൊ​ടു​ക്ക​ണം എ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​മ്പ​നി കേ​സ് കൊ​ടു​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ രാ​ജീ​വ്‌ ന​ടു​വി​ലെ​മു​റി, കു​ര്യ​ൻ തോ​മ​സ്, അ​നി​ൽ വ​ള്ളി​കു​ന്നം, സി​റി​ൽ ജോ​ൺ അ​ല​ക്സ്‌ ച​മ്പ​ക്കു​ളം എ​ന്നി​വ​ർ ഫ​ർ​വാ​നി​യ ആ​ശു​പ​ത്രി​യി​ലെ​ത്തി യാ​ത്രാ​വി​ല​ക്കി​ൽ നി​ന്ന്​ ഒ​ഴി​വാ​ക്കി കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വു​ക​ൾ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kuwait cityAjapak helps sick Malayalee
News Summary - Ajapak helps the sick Malayalee
Next Story