ഐവ-സാൽമിയ ഏരിയസംഗമം
text_fieldsഐവ-സാൽമിയ ഏരിയ സംഗമത്തിൽ കെ.ഐ.ജി കേന്ദ്ര
വൈസ് പ്രസിഡന്റ് ഫൈസൽ മഞ്ചേരി സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘വിശുദ്ധിയിലൂടെ വിമോചനത്തിലേക്ക്’ എന്ന തലക്കെട്ടിൽ ഐവ-കുവൈത്ത് നടത്തിയ കാമ്പയിന്റെ ഭാഗമായി ഐവ- സാൽമിയ പ്രവർത്തകസംഗമം സംഘടിപ്പിച്ചു. സാൽമിയ സെൻട്രൽ ഹാളിൽ നടന്ന സംഗമത്തിൽ ഏരിയ പ്രസിഡന്റ് ഹഫ്സ ഇസ്മായിൽ അധ്യക്ഷത വഹിച്ചു.
കെ.ഐ.ജി കേന്ദ്ര വൈസ് പ്രസിഡന്റുമാരും പ്രഭാഷകരുമായ സക്കീർ ഹുസൈൻ തുവ്വൂർ, ഫൈസൽ മഞ്ചേരി എന്നിവർ ക്ലാസെടുത്തു.
ആദർശ വിശുദ്ധി, ജീവിതവിശുദ്ധി, ആത്മീയവിശുദ്ധി എന്നിവ നേടിയെടുക്കുകയും അതിലൂടെ വിമോചനം നേടുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം പ്രഭാഷകർ വിശദീകരിച്ചു. മുംതാസ് ഷജീർ ഖുർആനിൽനിന്ന് അവതരിപ്പിച്ചു. നിഷ ആസിഫ് സ്വാഗതവും ജുമൈല ഹബീബ് നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

