ഐവ അബൂഹലീഫ ഗേൾസ് മീറ്റ്
text_fieldsഐവ അബൂഹലീഫ ഗേൾസ് മീറ്റിൽനിന്ന്
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബൂഹലീഫ ഏരിയയുടെ ആഭിമുഖ്യത്തിൽ അബൂ ഹലീഫ ഗേൾസ് വിങ്, ഗേൾസ് മീറ്റ് നടത്തി. അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന പരിപാടിയിൽ ശമീന അബ്ദുൽ ഖാദർ ‘നമസ്കാരത്തിന്റെ പ്രാധാന്യം’ എന്ന വിഷയത്തിൽ ക്ലാസെടുത്തു.
ഫലസ്തീനിൽ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേൽ ഭീകരതയെപ്പറ്റിയുള്ള ചർച്ചയും നടന്നു. ഇസ്രായേൽ ഭീകരതക്കെതിരെ കുട്ടികൾ ഫലസ്തീന് ഐക്യദാർഢ്യവും പ്രകടിപ്പിച്ചു. ഗേൾസ് വിങ് അംഗങ്ങളായ ശസ മറിയം ഖിറാഅത്തും ഖൻസ ഇഫ്റത്ത് ഇസ്ലാമിക് ക്വിസും നടത്തി. അൻശില അംജദ് ഉത്ബോധനം നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

