ഐവ അബൂഹലീഫ ഏരിയ, യൂനിറ്റ് ഭാരവാഹികൾ
text_fieldsഅൻഷില അംജദ്, ഷെമീന അബ്ദുൽ ഖാദർ, നാസിഹ സാബിർ
കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ (ഐവ) അബൂഹലീഫ ഏരിയയുടെയും യൂനിറ്റുകളുടെയും 2026-2027 വർഷത്തെ ഭാരവാഹികളെ തെരഞ്ഞെടുത്തു.
അബൂഹലീഫ വെൽഫെയർ ഹാളിൽ നടന്ന തെരഞ്ഞെടുപ്പിന് ഐവ കേന്ദ്ര എക്സിക്യൂട്ടിവ് അംഗങ്ങളായ ആശ ദൗലത്ത്, അഫീഫ ഉസാമ എന്നിവർ നേതൃത്വം നൽകി. നാജിയ മെഹ്നാസ് ഖുർആൻ പാരായണം നടത്തി. മുൻ പ്രസിഡൻറ് ജസീറ തസ്നീം സ്വാഗതം പറഞ്ഞു. അബൂഹലീഫ ഏരിയ ഭാരവാഹികൾ: അൻഷില അംജദ് (പ്രസി.), ഷെമീന അബ്ദുൽ ഖാദർ(സെക്ര.), നാസിഹ സാബിർ (ട്രഷ.), സമീറ അബ്ദുൽ അസീസ് (തർബിയത്ത് കൺവീനർ), രഹ്ന സലീം (ഗേൾസ് വിങ് കൺവീനർ).അബൂഹലീഫ യൂനിറ്റ്: ബുഷ്റ നാശിദ് (പ്രസി.), നിഷാന ഹാരിസ് (സെക്ര.), അൻസിയ വഹാബ് (ട്രഷ.).മെഹബൂല യൂനിറ്റ്: റമീസ ജിഷാബ് (പ്രസി.), ഷസ പർവിൻ (സെക്ര.), ഷീബ അബ്ദുൽ അസീസ് (ട്രഷ.).
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

