ഐവ അബൂഹലീഫ ഏരിയ സൗഹൃദ സംഗമം
text_fieldsഐവ അബൂഹലീഫ ഏരിയ സൗഹൃദ സംഗമത്തിൽ ഹസ്ന കളത്തിൽ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ‘സംഘടിക്കുക ശക്തരാകുക’ എന്ന കാമ്പയിനിന്റെ ഭാഗമായി ഐവ അബൂഹലീഫ ഏരിയ സൗഹൃദ സംഗമം നടത്തി. ഹസ്ന കളത്തിൽ പ്രഭാഷണം നടത്തി. സംഘടിതമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകതയും അതിന്റെ ഗുണത്തെയും കുറിച്ച് ഹസ്ന കളത്തിൽ ഓർമപ്പെടുത്തി. ഏരിയ പ്രസിഡന്റ് ജസീറ അധ്യക്ഷത വഹിച്ചു.
റുബീന അമീൻ ഖിറാഅത്ത് നടത്തി. ഏരിയ വൈസ് പ്രസിഡന്റ് ഷമീന സ്വാഗതവും ഏരിയ ട്രഷറർ നിഷാന ഹാരിസ് നന്ദിയും പറഞ്ഞു. റമദാൻ മാസത്തിൽ നടത്തിയ ഖുർആൻ പാരായണ മത്സരത്തിലെ വിജയികൾക്ക് സമ്മാന വിതരണവും നടത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

