ഐവ വനിത സംഗമം സംഘടിപ്പിച്ചു
text_fieldsഐവ മംഗഫ് യൂനിറ്റ് വനിത സംഗമത്തിൽ യൂനിറ്റ് പ്രസിഡന്റ് സോജാ സംസാരിക്കുന്നു
കുവൈത്ത് സിറ്റി: ഐവ ഫഹാഹീൽ ഏരിയയിലെ ഫഹാഹീൽ, മംഗഫ് യൂനിറ്റുകൾ വനിത സംഗമങ്ങൾ സംഘടിപ്പിച്ചു. ഫഹാഹീൽ യൂനിറ്റ് സംഗമത്തിൽ ‘അല്ലാഹുവിൽ തവക്കുൽ ചെയ്യുക’ എന്ന വിഷയത്തിൽ അബ്ദുൽ ബാസിത് പഠനക്ലാസ് എടുത്തു. ‘കുട്ടികളുടെ മനഃശാസ്ത്രവും പെരുമാറ്റ പ്രശ്നങ്ങളും’ എന്ന വിഷയത്തിൽ മനഃശാസ്ത്ര വിദഗ്ധരായ നിയ ജുമാൻ, ഷിബിലി ഗഫൂർ എന്നിവർ ക്ലാസ് നടത്തി. യൂനിറ്റ് പ്രസിഡന്റ് ജൂബീന അധ്യക്ഷത വഹിച്ചു.
മംഗഫ് യൂനിറ്റിൽ ‘നമ്മളും നമ്മുടെ മാതാപിതാക്കളും’ എന്ന വിഷയത്തിൽ സമീർ കോക്കൂർ പഠനക്ലാസ് നടത്തി. ‘കിഡ്നി രോഗവും പ്രതിരോധവും’ എന്ന വിഷയത്തിൽ സൽമ ഗഫൂർ ആരോഗ്യ ക്ലാസ് എടുത്തു. യൂനിറ്റ് പ്രസിഡന്റ് സോജാ അധ്യക്ഷത വഹിച്ചു. നിരവധി അംഗങ്ങൾ ഇരു പരിപാടികളിലും പങ്കാളികളായി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

