Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

‘ഇസ്‌ലാമിലെ സ്ത്രീ: പ്രചാരണവും യാഥാർത്ഥ്യവും’ ഐവ ടേബിൾ ടോക്ക് സംഘടിപ്പിച്ചു

text_fields
bookmark_border
‘ഇസ്‌ലാമിലെ സ്ത്രീ: പ്രചാരണവും യാഥാർത്ഥ്യവും’ ഐവ ടേബിൾ ടോക്ക് സംഘടിപ്പിച്ചു
cancel

കുവൈത്ത് സിറ്റി: ഇസ്ലാമിക് വിമൻസ് അസോസിയേഷൻ കുവൈത്ത് (ഐവ കുവൈത്ത്) ‘ഇസ്‌ലാമിലെ സ്ത്രീ -പ്രചാരണവും യാഥാർത്ഥ്യവും’ എന്ന വിഷയത്തിൽ ടേബിൾ ടോക്ക് സംഘടിപ്പിച്ചു. ഐവ പ്രസിഡന്റ് സമിയ ഫൈസൽ അധ്യക്ഷ പ്രസംഗം നടത്തി. സ്ത്രീകൾക്ക് ജനിക്കാനും ജീവിക്കാനും അവകാശമില്ലാത്ത ഒരു കാലത്താണ് ഖുർആൻ സ്ത്രീകൾക്ക് മാന്യമായി ജനിക്കാനും ജീവിക്കാനും അവകാശമുണ്ടെന്ന് പ്രഖ്യാപിക്കുകയും അനന്തര സ്വത്തിൽ അവകാശം നിർണയിച്ചു കൊടുക്കുകയും ചെയ്തതെന്ന് അവർ സൂചിപ്പിച്ചു. നബീല ഖുർആനിൽ നിന്ന് അവതരിപ്പിച്ചു.

ഹസ്ന കളത്തിൽ ‘ഇസ്‌ലാമിലെ സ്ത്രീ -പ്രചാരണവും യാഥാർത്ഥ്യവും’ എന്ന വിഷയം അവതരിപ്പിച്ചു. ഇസ്‌ലാമിൽ സ്ത്രീക്ക് ലഭിക്കുന്ന അവകാശങ്ങളും സ്ഥാനവും സംബന്ധിച്ച് സമൂഹത്തിൽ പ്രചരിക്കുന്ന ധാരണകളും യാഥാർത്ഥ്യവും വിവിധ തലങ്ങളിൽ അവർ അവതരിപ്പിച്ചു. പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള പ്രമുഖർ പങ്കെടുത്തു.

ഇന്ത്യൻ ഡോക്ടേഴ്സ് ഫോറം വൈസ് പ്രസിഡന്റ് ഡോ. സോസോവന, സാമൂഹിക പ്രവർത്തകയും കേരള ഡിഫറന്റ്ലി ഏബിൾഡ് അസോസിയേഷൻ പ്രസിഡന്റുമായ ഷൈനി ഫ്രാങ്ക്, ഫ്രൈഡേ ഫോറം പ്രസിഡന്റ് സീനത്ത് യാക്കൂബ്, സിജി വിമൺസ് കളക്ടീവ് കുവൈത്ത് പ്രസിഡന്റ് ഫർഹ, മലപ്പുറം അസോസിയേഷൻ ലീഗൽ അഡ്വൈസർ അഡ്വ. ജസീന, മെഹബൂബ അനീസ്, ആയിഷ പി.ടി.പി, റഹ്ന, ശോഭ, വിജയലക്ഷ്മി, മഞ്ജു മോഹൻ, നൗഷബ, ലുബാബ എന്നിവർ ചർച്ചയിൽ ഇടപെട്ടു സംസാരിച്ചു.

മറ്റു വിവിധ മേഖലകളിൽ നിന്നുള്ളവരും കാഴ്ചപ്പാടുകളും അഭിപ്രായങ്ങളും പങ്കുവെച്ചു. വർദ്ദ അൻവർ ചർച്ചാസമാഹരണവും സമാപനവും നടത്തി. ജൈഹാൻ സജീർ സ്വാഗതവും സൂഫിയ സാജിദ് നന്ദിയും പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - AIVA table talk held on 'Women in Islam: Propaganda and Reality'
Next Story