കുവൈത്ത് എയർവേസ് ടെർമിനൽ തുറന്നിട്ട് ഒരുവർഷം
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ നാലാം നമ്പർ ടെർമിനൽ അമ ീർ ശൈഖ് സബാഹ് അൽ അഹമ്മദ് അൽസബാഹ് രാജ്യത്തിന് സമർപ്പിച്ചിട്ട് ജൂലൈ നാലിന് ഒരു വ ർഷം പൂർത്തിയാവുന്നു. ദേശീയ വിമാനക്കമ്പനിയായ കുവൈത്ത് എയർവേസിന് മാത്രമായി 2,25,000 ചതുരശ്രമീറ്റർ വിസ്തൃതിൽ നാലാം ടെർമിനൽ സജ്ജമായതോടെ പ്രധാന ടെർമിനലിലെ തിരക്ക് വലിയ തോതിൽ കുറഞ്ഞു. ജൂലൈ നാലിന് ഉദ്ഘാടനം ചെയ്തെങ്കിലും ജൂലൈ അവസാനത്തോടെയാണ് പ്രവർത്തനമാരംഭിച്ചത്. പടിപടിയായി ഒാരോ മേഖലയിലേക്കുമുള്ള കുവൈത്ത് എയർവേസ് വിമാനങ്ങളുടെ ഇതിലേക്കുള്ള മാറ്റം ഏകദേശം പൂർണമായിട്ടുണ്ട്. ഇൗ മാസം ന്യൂയോർക്കിലേക്ക് നേരിട്ടുള്ള സർവിസ് കൂടി ആരംഭിക്കും. നാലാം ടെർമിനലിെൻറ നടത്തിപ്പും അറ്റകുറ്റപ്പണിയും കൈകാര്യവും വികസനവുമായി ബന്ധപ്പെട്ട് ദക്ഷിണ കൊറിയയിലെ ഇഞ്ചിയോൺ ഇൻറർനാഷനൽ എയർപോർട്ട് കോർപറേഷനുമായി സഹകരിച്ചാണ് നടത്തുന്നത്.
പ്രതിവർഷം 4.5 ദശലക്ഷം യാത്രക്കാരെ ഉൾക്കൊള്ളാൻ ശേഷിയുള്ളതാണ് ടെർമിനൽ. കുവൈത്ത് എയർവേസ് ടെർമിനൽ ഉദ്ഘാടനം കഴിഞ്ഞ് ഒരുവർഷം പിന്നിടുേമ്പാൾ യാത്രക്കാരുടെ ബയോമെട്രിക് വിവരങ്ങൾ പരിശോധിക്കുന്നതുൾപ്പെടെ ആധുനിക സംവിധാനങ്ങൾ ഏർപ്പെടുത്തി പുതിയ ഉയരങ്ങളിലേക്ക് കുതിക്കുകയാണ് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
