Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഞായറാഴ്ചയും...

ഞായറാഴ്ചയും വ്യോമാക്രമണം; കുവൈത്തിൽ ഒരു മരണം

text_fields
bookmark_border
ഞായറാഴ്ചയും വ്യോമാക്രമണം; കുവൈത്തിൽ ഒരു മരണം
cancel

കുവൈത്ത് സിറ്റി: കുവൈത്തിനെ ലക്ഷ്യമിട്ട് ഞായറാഴ്ചയും വ്യോമാക്രമണം. ഞായറാഴ്ച അദാൻ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിച്ച ഒരാൾ മരിച്ചു. പരിക്കേറ്റ 32 പേരെയും ആശുപത്രിയി​ൽ പ്ര​വേശിപ്പിച്ചു. പരിക്കേറ്റവരിൽ 15 പേരെ പ്രത്യേക വൈദ്യചികിത്സക്കായി ജാബിർ അൽ അഹ്മദ് ആശുപത്രിയിലേക്ക് മാറ്റിയതായും ബാക്കിയുള്ളവർ അദാൻ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നതായും ആരോഗ്യ മന്ത്രാലയം ഔദ്യോഗിക വക്താവ് ഡോ. അബ്ദുല്ല അൽ സനദ് അറിയിച്ചു. ഇതിൽ അഞ്ച് കേസുകളിൽ ശസ്ത്രക്രിയ വേണ്ടിവന്നു.

നെഞ്ച്, തല, വയറ്റിലെ മുറിവുകൾ, ഒടിവുകൾ, മറ്റ് വിവിധ പരിക്കുകൾ എന്നിവയുൾപ്പെടെ നിരവധി പരിക്കുകൾ ആശുപത്രിയിൽ പ്ര​വേശിച്ചവർക്കുണ്ട്. എല്ലാ രോഗികൾക്കും കൃത്യമായ വൈദ്യസഹായവും തുടർച്ചയായ തുടർനടപടികളും ലഭിക്കുന്നുണ്ടെന്ന് മന്ത്രാലയം അറിയിച്ചു. അടിയന്തര, തീവ്രപരിചരണ വിഭാഗങ്ങളുടെ തുടർച്ചയായ സന്നദ്ധതയും വിവിധ ആരോഗ്യ മേഖലകൾ തമ്മിലുള്ള തുടർച്ചയായ ഏകോപനവും നടന്നുവരുന്നതായും മന്ത്രാലയം അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsWorld NewsKuwait NewsIran Israel Tensions
News Summary - Airstrike; One dead in Kuwait
Next Story