എയർപോർട്ട് യൂസർ ഫീ വർധന പ്രതിഷേധാർഹം- കെ.കെ.എം.എ
text_fieldsകുവൈത്ത് സിറ്റി: ചെറിയ വേതനത്തിൽ ജോലി ചെയ്യുന്ന പാവപ്പെട്ട പ്രവാസി സമൂഹത്തെ ദുരിതത്തിലേക്ക് തള്ളി വിടുന്നതാണ് തിരുവനന്തപുരം എയർപോർട്ട് യൂസർ ഫീ വർധിപ്പിച്ച നടപടിയെന്ന് കെ.കെ.എം.എ. ഇത് പ്രവാസികൾക്ക് നേരെയുള്ള കടുത്ത അനീതിയാണെന്നും അഭിപ്രായപ്പെട്ടു.
വിമാന യാത്രക്കൂലി വർധിപ്പിച്ചു കൊണ്ടുള്ള വിമാനക്കമ്പനികളുടെ നിലപാടിൽ ശക്തമായ പ്രതിഷേധം പ്രവാസി സംഘടനയുടെ ഭാഗത്തുനിന്ന് ഉണ്ടാവണം. പ്രവാസി കുടുംബങ്ങളെയും ചെറിയ വേതനം വാങ്ങി ജീവിതത്തിന്റെ രണ്ടറ്റവും ചേർത്തുവെക്കാൻ പ്രയാസപ്പെടുന്ന പ്രവാസികളോടുള്ള നിഷേധാത്മക സമീപനം തിരുത്താൻ സർക്കാറുകൾ മുന്നോട്ടു വരണമെന്നും കെ.കെ.എം.എ ആവശ്യപ്പെട്ടു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

