കുവൈത്ത് വിമാനത്താവളത്തിൽ യാത്രക്കാർക്ക് കാബിൻ ബാഗേജ് അനുവദിക്കും
text_fieldsകുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇനി മുതൽ യാത്രക്കാർക്ക് ഹാൻഡ് ബാഗേജ് അനുവദിക്കും. കുവൈത്തിൽ ആഗസ്റ്റ് ഒന്ന് മുതൽ കൊമേഴ്സ്യൽ വിമാന സർവീസ് ആരംഭിച്ചിരുന്നെങ്കിലും കാബിൻ ബാഗേജ് അനുവദിച്ചിരുന്നില്ല. അത്യാവശ്യ മരുന്നുകളും വ്യക്തിഗത സാധനങ്ങളും അടങ്ങിയ ചെറിയ ബാഗ് മാത്രമായിരുന്നു കാബിനകത്ത് അനുവദിച്ചിരുന്നത്.
നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിെൻറ ഭാഗമായാണ് ഏഴു കിലോ ഹാൻഡ് ലഗേജ് അനുവദിക്കാൻ വ്യോമയാന വകുപ്പ് തീരുമാനിച്ചത്. പി.സി.ആർ പരിശോധന നിർബന്ധമായ വിമാനത്താവളങ്ങളിലേക്കുള്ള യാത്രക്കാർ പരിശോധന സർട്ടിഫിക്കറ്റ് ഹാജരാക്കണം, കുവൈത്തിൽനിന്ന് പുറത്തേക്കും രാജ്യത്തിനകത്തേക്കുമുള്ള യാത്രക്കാർ www.kuwaitmosafer.com എന്ന ലിങ്കിൽ രജിസ്റ്റർചെയ്യൽ നിർബന്ധമാണ്, വിമാന ടിക്കറ്റ് ഒാൺലൈനായി ബുക്ക് ചെയ്ത് മൊബൈലിൽ ഡിജിറ്റലായി സൂക്ഷിക്കണം തുടങ്ങിയ നിബന്ധനകൾ നിലനിൽക്കും.വിമാനത്താവളത്തിനകത്തേക്ക് യാത്രക്കാരനെ മാത്രമേ കയറ്റുന്നുള്ളൂ.
പ്രായമായവർ, ഭിന്നശേഷിക്കാർ തുടങ്ങി സഹായത്തിന് ആളുവേണ്ട കേസുകളിൽമാത്രമാണ് ഇതിന് ഇളവ് അനുവദിക്കുക. ആരോഗ്യ സുരക്ഷാ മാർഗനിർദേശങ്ങൾ കർശനമായി പാലിക്കണം. 30 ശതമാനം ശേഷിയിലാണ് വിമാനത്താവളംഇപ്പോൾ പ്രവർത്തിക്കുന്നത്. പ്രതിദിനം 100 വിമാന സർവീസുകളാണ് പരമാവധി ഉണ്ടാവുക. ജനുവരി 31 വരെയെങ്കിലും ഇൗ നില തുടരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

