തിരക്കേറുന്നു നേരത്തേ വരണമെന്ന് വിമാനത്താവള അധികൃതർ
text_fieldsകഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 52 ശതമാനം വർധന
രേഖകൾ കൈവശം വെക്കണമെന്നും പരിശോധന ശക്തമാക്കുമെന്നും സുരക്ഷാ വിഭാഗം
കുവൈത്ത് സിറ്റി: പെരുന്നാൾ അവധി ദിവസങ്ങളോടനുബന്ധിച്ച് കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ തിരക്ക് പ്രതീക്ഷിക്കുന്നു. ഇപ്പോൾ തന്നെ സാമാന്യം തിരക്ക് അനുഭവപ്പെടുന്നുണ്ട്. അവധിക്ക് മുമ്പുള്ള ദിവസങ്ങളിൽ ഇത് മൂർധന്യതയിലെത്തും. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് യാത്രക്കാരുടെ എണ്ണത്തിൽ 52 ശതമാനത്തിെൻറ വർധനയുണ്ടാകും.
അവധി ദിവസത്തിനിടെ 5,42,805 പേർ രണ്ട് ഭാഗത്തേക്കുമായി യാത്ര ചെയ്യുമെന്ന് സിവിൽ വ്യോമയാന വിഭാഗം തലവൻ യുസുഫ് അൽ ഫൗസാൻ പറഞ്ഞു. 1665 വിമാന ഷെഡ്യൂളുകളിലായി 2,23,533 പേർ കുവൈത്തിൽനിന്ന് പോകുകയും 1675 യാത്രകളിലായി 319272 പേർ രാജ്യത്തേക്ക് വരികയും ചെയ്യും.
അവധി ദിനങ്ങളിലെ തിരക്ക് പ്രമാണിച്ച് യാത്രക്കാരോട് മൂന്നുമണിക്കൂർ മുമ്പ് എത്താൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആവശ്യമായ രേഖകൾ കൈവശം വെക്കണമെന്നും പരിശോധന ശക്തമാക്കുമെന്നും സുരക്ഷാ വിഭാഗം അറിയിച്ചു. യാത്രക്കാരുടെ ആധിക്യം കണക്കിലെടുത്ത് വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കൂടുതൽ സുരക്ഷാ ഉദ്യോഗസ്ഥരെ നിയമിച്ചതിന് പുറമെ സന്നദ്ധ സേവന തൽപരരായ യുവാക്കളുടെ സേവനവും ഇതിനുവേണ്ടി ഉപയോഗപ്പെടുത്തിയതായി അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
