വിമാനത്താവള നിർമാണം വിലയിരുത്താൻ പൊതുമരാമത്ത് മന്ത്രിയെത്തി
text_fieldsകുവൈത്ത് സിറ്റി: നിർമാണം പുരോഗമിക്കുന്ന കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തില െ പുതിയ ടെര്‍മിനല്‍ പൊതുമരാമത്ത് മന്ത്രി ഡോ. റനാ അല്‍ ഫാരിസിയും സംഘവും സന്ദര്‍ശിച്ചു. സംഘം നിർമാണപ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുകയും ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാ ഴ്ച നടത്തുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പ് അണ്ടര്‍ സെക്രട്ടറി ഇസ്മായില്‍ അല്‍ ഫൈ ലകാവി, നിർമാണ പദ്ധതി അണ്ടര്‍ സെക്രട്ടറി ഹുസാം അല്‍ താഹൂസ് തുടങ്ങിയവര്‍ മന്ത്രിയെ അന ുഗമിച്ചു. പദ്ധതി ഏറ്റെടുത്ത് നടത്തുന്ന തുർക്കിയിലെ ലിമാക് കമ്പനിയുമായും പദ്ധതിയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങള്‍ ചര്‍ച്ചചെയ്തു.
നിർമാണപ്രവര്‍ത്തനങ്ങളുടെ ഘട്ടങ്ങള്‍, പുരോഗതികള്‍, പ്രശ്നങ്ങള്‍, വെല്ലുവിളികള്‍, പരിഹാരങ്ങള്‍ തുടങ്ങിയവയെക്കുറിച്ചായിരുന്നു ചര്‍ച്ച.
നിർമാണം സമയബന്ധിതമായി പുരോഗമിക്കുന്നുവെന്നും മുൻനിശ്ചയിച്ച പ്രകാരം 2022 ആഗസ്റ്റിൽതന്നെ പൂർത്തിയാക്കുമെന്നും കമ്പനി അധികൃതർ വാഗ്ദാനം നൽകി. പദ്ധതിക്ക് നിലവിൽ തടസ്സമൊന്നും നേരിടുന്നില്ല.
മുൻനിശ്ചയിച്ച സമയപ്രകാരം നിർമാണ പ്രവൃത്തി പുരോഗമിക്കുന്നു. പദ്ധതി പൂർത്തിയാവുന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് പ്രതിവർഷം രണ്ടര കോടി യാത്രക്കാരെ സ്വീകരിക്കാനാവും. 1.2 കിലോമീറ്റർ ദൈർഘ്യമുള്ള മൂന്നു ചിറകുകളുടെ രൂപത്തിൽ മൂന്നു ടെർമിനലുകളാണ് നവീകരണ ഭാഗമായി നിർമിക്കുന്നത്.
ഒരൊറ്റ മേൽക്കൂരക്കുകീഴിലായിരിക്കും ഈ ടെർമിനലുകൾ. 25 മീറ്റർ ഉയരമുള്ള സെൻട്രൽ സ്പേസാണ് ടെർമിനലിനുണ്ടാവുക. 4500 കാറുകൾക്ക് നിർത്തിയിടാൻ കഴിയുന്ന ബഹുനില പാർക്കിങ് സമുച്ചയം, ട്രാൻസിറ്റ് യാത്രക്കാർക്കുള്ള ബജറ്റ് ഹോട്ടൽ, വിശാലമായ അറൈവൽ-ഡിപാർച്ചർ ഹാളുകൾ, അനുബന്ധ സൗകര്യങ്ങൾ എന്നിവയുമുണ്ടാവും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
