പുതിയ വിമാനത്താവളം: നിർമാണ പുരോഗതി വിലയിരുത്തി
text_fieldsപുതിയ വിമാനത്താവള നിർമാണ പുരോഗതി വിലയിരുത്തുന്നതിന് മന്ത്രി നൂറ അൽ മഷാന്റെ
നേതൃത്വത്തിൽ ചേർന്ന യോഗം
കുവൈത്ത് സിറ്റി: പുതിയ വിമാനത്താവളം യാത്രക്കാർക്ക് നൽകുന്ന സേവനത്തിലും യാത്രക്കാരുടെ എണ്ണം വർധിപ്പിക്കുന്നതിനും വലിയ സംഭാവന നൽകുമെന്ന് പൊതുമരാമത്ത് മന്ത്രിയും മുനിസിപ്പൽ കാര്യ സഹമന്ത്രിയുമായ നൂറ അൽ മഷാൻ. സിവിൽ ഏവിയേഷൻ മേഖലയുടെ വികസനത്തിനൊപ്പം രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥയെ പിന്തുണക്കുന്നതിലും വിമാനത്താവളം നിർണായക പങ്ക് വഹിക്കുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.
പദ്ധതിയുടെ പുരോഗതി വിലയിരുത്തുന്നതിനായി കരാറുകാരനുമായും അഡ്മിനിസ്ട്രേറ്റിവ് ഓഫിസുമായും മന്ത്രി ചർച്ച നടത്തി. കരാർ കാലയളവിലും സമയബന്ധിതമായും പദ്ധതി പൂർത്തിയാക്കാനും നിർമാണ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനും മന്ത്രി നിർദേശിച്ചു.

