Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightകു​വൈ​ത്ത്​...

കു​വൈ​ത്ത്​ എ​യ​ർ​വേ​​സ്​  മും​െ​ബെ​ സ​ർ​വി​സ്​  ഇ​ര​ട്ടി​യാ​ക്കി

text_fields
bookmark_border

കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്ത് ദേ​ശീ​യ വി​മാ​ന​ക്ക​മ്പ​നി​യാ​യ കു​വൈ​ത്ത് എ​യ​ര്‍വേ​സ് മും​ബെ​യി​ലേ​ക്കു​ള്ള വി​മാ​ന സ​ർ​വി​സു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കി. ഈ​മാ​സം പ​ത്തു​മു​ത​ൽ ദി​നേ​ന ര​ണ്ടു വി​മാ​ന​ങ്ങ​ൾ കു​വൈ​ത്തി​ൽ​നി​ന്ന് മും​ബൈ​യി​ലേ​ക്കും സ​ർ​വി​സ് ന​ട​ത്തു​മെ​ന്ന് കു​വൈ​ത്ത് എ​യ​ർ​വേ​സ് ക​മ്പ​നി അ​റി​യി​ച്ചു.  

നി​ല​വി​ല്‍ പ്ര​തി​ദി​നം ഓ​രോ വി​മാ​നം വീ​ത​മാ​ണ് കു​വൈ​ത്ത് മും​ബൈ സെ​ക്​​ട​റി​ൽ സ​ർ​വി​സ് ന​ട​ത്തു​ന്ന​ത്. ഈ ​സെ​ക്​​ട​റി​ലേ​ക്കു​ള്ള യാ​ത്ര​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന​വു​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് പ്ര​തി​ദി​ന സ​ർ​വി​സ് ഇ​ര​ട്ടി​പ്പി​ക്കാ​ൻ കു​വൈ​ത്ത് എ​യ​ർ​വേ​സ്​ തീ​രു​മാ​നി​ച്ച​ത്. കു​വൈ​ത്തി​ൽ​നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് പു​റ​മെ മ​റ്റു ഗ​ൾ​ഫ്‌​നാ​ടു​ക​ളി​ൽ​നി​ന്നു​ള്ള ട്രാ​ൻ​സി​റ്റ് യാ​ത്ര​ക്കാ​ർ​ക്കും അ​ധി​ക സ​ർ​വി​സി​​െൻറ ഗു​ണം ല​ഭി​ക്കു​മെ​ന്ന് ക​മ്പ​നി വാ​ർ​ത്താ​കു​റി​പ്പി​ൽ അ​റി​യി​ച്ചു.

കു​വൈ​ത്തി​ൽ​നി​ന്നു​ള്ള ആ​ദ്യ​വി​മാ​നം പു​ല​ർ​ച്ചെ 5.50നും ​ര​ണ്ടാ​മ​ത്തെ വി​മാ​നം രാ​ത്രി 9.40നും ​ആ​ണ് പു​റ​പ്പെ​ടു​ക. രാ​വി​ലെ 5.25നാ​ണ്​ മും​ബൈ​യി​ൽ​നി​ന്നു​ള്ള ആ​ദ്യ​വി​മാ​നം പു​റ​പ്പെ​ടു​ക. ര​ണ്ടാ​മ​ത്തെ സ​ർ​വി​സ് ഉ​ച്ച​ക്ക് ഒ​ന്ന​ര​ക്ക് മും​ബ​യി​ൽ​നി​ന്ന് യാ​ത്ര പു​റ​പ്പെ​ടും. എ​യ​ർ ബ​സ് എ- 320, ​ബോ​യി​ങ് -777 എ​ന്നീ വി​മാ​ന​ങ്ങ​ളാ​ണ് കു​വൈ​ത്ത്​ -മും​ബൈ സെ​ക്​​ട​റി​ൽ സ​ർ​വി​സി​ന് ഉ​പ​യോ​ഗി​ക്കു​ക​യെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:airline
News Summary - airline
Next Story