എയർബസ്-321, എ.എൻ എ-330-900; കുവൈത്ത് എയർവേയ്സിന് പുതിയ വിമാനങ്ങൾ വരുന്നു
text_fieldsകെ.എ.സി ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽ ഫഗാൻ
കുവൈത്ത് സിറ്റി: വ്യോമയാന മേഖലയിൽ രാജ്യത്തിന്റെ അഭിമാനം ഉയർത്തി കുവൈത്ത് എയർവേയ്സ്. ആഗസ്റ്റ് അവസാനത്തോടെ കുവൈത്ത് എയർവേയ്‌സിന് ഒരു പുതിയ എയർബസ്-321 വിമാനവും വർഷാവസാനത്തോടെ എ.എൻ എ-330-900 ഉം ലഭിക്കും. വിവിധ സേവനങ്ങളുടെ നവീകരണം, മികച്ച എയർലൈനുകളുടെ പട്ടികയിൽ ഉൾപ്പെടുത്താനുമുള്ള പദ്ധതികൾ എന്നിവ തുടരുമെന്നും കെ.എ.സി ചെയർമാൻ അബ്ദുൽ മുഹ്‌സിൻ അൽ ഫഗാൻ അറിയിച്ചു.
കഴിഞ്ഞ വർഷം മികച്ച നേട്ടങ്ങൾ കൈവരിച്ചു, ഓൺബോർഡ് ഭക്ഷണ ഗുണനിലവാരത്തിൽ ആഗോള തലത്തിൽ കുവൈത്ത് എയർവേയ്സ് ഒന്നാം സ്ഥാനം നേടി, 2024 ൽ മിഡിൽ ഈസ്റ്റിലും ആഫ്രിക്കയിലും സമയനിഷ്ഠയുടെ കാര്യത്തിൽ മൂന്നാം സ്ഥാനത്തെത്തി, ലോകത്തെ മികച്ച 109 വ്യോമയാന കോർപ്പറേഷനുകളിൽ കെ.എ.സി 20-ാം സ്ഥാനത്ത് എത്തിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
2024ൽ സൗദി അറേബ്യ റെയിൽവേയുമായി കരാറിൽ ഒപ്പുവച്ചു, സൗദി എയർലൈൻസുമായുള്ള സംയുക്ത കോഡ് കരാർ ശക്തിപ്പെടുത്തി, അമേഡിയസ് കമ്പനിയുമായി പങ്കാളിത്തം വികസിപ്പിച്ചു, ജർമ്മൻ വ്യോമയാന കമ്പനിയായ ഫ്ലെക്സ്ഫ്ലൈറ്റുമായി ഒരു സഹകരണ കരാറിൽ ഒപ്പുവെക്കുകയും ചെയ്തു. 26-ാമത് ഗൾഫ് ഫുട്ബാൾ ചാമ്പ്യൻഷിപ്പിന്റെ ഔദ്യോഗിക കാരിയർ എന്ന നിലയിൽ പങ്കാളിയായി. 2024-ൽ കമ്പനി പബ്ലിക് അതോറിറ്റി ഫോർ അപ്ലൈഡ് എഡ്യൂക്കേഷൻ ആൻഡ് ട്രെയിനിങ്ങുമായി സഹകരണ പ്രോട്ടോക്കോളിൽ ഒപ്പുവെച്ചതും നേട്ടമായി. ഓഡിറ്റ് ബ്യൂറോയുടെ അഭിപ്രായങ്ങൾക്കും ചോദ്യങ്ങൾക്കും മറുപടി നൽകുന്നതിൽ പ്രത്യേക ശ്രദ്ധ ചെലുത്തുന്നുണ്ടെന്നും അബ്ദുൽ മുഹ്‌സിൻ അൽ ഫഗാൻ അറിയിച്ചു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

