എയർ ഇന്ത്യാ സർവിസ് വെട്ടിച്ചുരുക്കൽ:പ്രതിഷേധം വ്യാപകം
text_fieldsകുവൈത്ത് സിറ്റി: എയർ ഇന്ത്യാ എക്സ്പ്രസ് ഒക്ടോബറിൽ കോഴിക്കോട്-കുവൈത്ത് സെക്ടറിൽ രണ്ടു ഷെഡ്യൂളുകൾ കുറച്ചതിനെതിരെ പ്രവാസി സംഘടനകൾ. സർവിസ് എണ്ണം കുറയുന്നത് കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കും തിരിച്ചുമുള്ള യാത്രക്കാരെ ബാധിക്കുമെന്ന് വിവിധ സംഘടനകൾ വ്യക്തമാക്കി.
കോഴിക്കോട്- കുവൈത്ത് സെക്ടറിൽ രണ്ടു ഷെഡ്യൂളുകൾ കുറച്ചത് പ്രവാസികളുടെ പ്രശ്നങ്ങളോടുള്ള നിഷേധാത്മക നിലപാടാണെന്ന് വെൽഫെയർ സാൽമിയ മേഖല സമിതി അഭിപ്രായപ്പെട്ടു.
കുവൈത്തിനും കോഴിക്കോടിനും ഇടയിൽ എയർ ഇന്ത്യ എക്സ്പ്രസ് മാത്രമാണ് നേരിട്ട് സർവിസ് നടത്തുന്നത്. ഒക്ടോബറിൽ ആഴ്ചയിൽ രണ്ട് സർവിസുകൾ കുറയുന്നതോടെ പ്രവാസികളെ വലിയ രീതിയിൽ ബാധിക്കുമെന്നും വിവിധ സംഘടനകൾ വ്യക്തമാക്കി. നിലവിൽ ശനി, ഞായർ, തിങ്കൾ, ചൊവ്വ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ അഞ്ച് ദിവസമാണ് കോഴിക്കോട്ടേക്ക് എക്സ്പ്രസ് സർവിസുള്ളത്.
പുതിയ ഷെഡ്യൂൾ നിലവിൽ വരുന്നതോടെ ആഴ്ചയിൽ മൂന്നുദിവസമായി സർവിസ് ചുരുങ്ങും. ഇത് മറ്റു വിമാനക്കമ്പനികളെ ആശ്രയിക്കാൻ മലയാളി പ്രവാസികളെ നിർബന്ധിതരാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

