Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightറ​ദ്ദാ​ക്ക​ൽ, വൈ​ക​ൽ:...

റ​ദ്ദാ​ക്ക​ൽ, വൈ​ക​ൽ: താ​ളം​തെ​റ്റി​ച്ച് എ​യ​ർ ഇ​ന്ത്യ യാ​ത്ര

text_fields
bookmark_border
air india express
cancel

കു​വൈ​ത്ത് സി​റ്റി: ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് യാ​ത്ര​ക​ൾ വീ​ണ്ടും താ​ളം​തെ​റ്റു​ന്നു. അ​ടു​ത്തി​ടെ​യാ​യി വ​ലി​യ ത​ട​സ്സ​ങ്ങ​ളി​ല്ലാ​​തെ മു​ന്നോ​ട്ടു​പോ​യി​രു​ന്ന സ​ർ​വി​സു​ക​ൾ ഈ ​ആ​ഴ്ച മൊ​ത്തം താ​ളം​തെ​റ്റി. ഒ​മാ​ൻ, ഖ​ത്ത​ർ, യു.​എ.​ഇ, ബ​ഹ്റൈ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കെ​ല്ലാ​മു​ള്ള വി​മാ​ന സ​ർ​വി​സു​ക​ൾ ക​ഴി​ഞ്ഞ ആ​ഴ്ച മു​ത​ൽ പ​ല​രൂ​പ​ത്തി​ൽ യാ​ത്ര​ക്കാ​രെ പ്ര​യാ​സ​ത്തി​ലാ​ക്കി.

വെ​ക്കേ​ഷ​ൻ, ഓ​ണാ​ഘോ​ഷം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ത്ത് ഏ​റെ യാ​ത്ര​ക്കാ​രു​ള്ള സ​മ​യ​ത്താ​ണ് എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ ‘സാ​​ങ്കേ​തി​ക ത​ക​രാ​ർ’. അ​​വ​​ധി ക​​ഴി​​ഞ്ഞ് വ​​രു​​ന്ന കു​​ട്ടി​​ക​​ളും സ്ത്രീ​​ക​​ളും ഉ​​ൾ​​പ്പെ​​ടെ നി​​ര​​വ​​ധി പേ​​രാ​​ണ് ഇ​​തു​​മൂ​​ലം പ്ര​​യാ​​സ​​പ്പെ​​ടു​ന്ന​ത്. വി​മാ​നം വൈ​കു​ന്ന​തും റ​ദ്ദാ​ക്കു​ന്ന​തും പ്ര​വാ​സി​ക​ളെ വ​ലി​യ രൂ​പ​ത്തി​ൽ ദു​രി​ത​ത്തി​ലാ​ക്കു​ക​യാ​ണ്.

24 മ​ണി​ക്കൂ​ർ വൈ​കി​യെ​ത്തി

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ബ​ഹ്റൈ​നി​ലേ​ക്ക് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലെ വി​മാ​നം പു​റ​പ്പെ​ട്ട​ത് തി​ങ്ക​ളാ​ഴ്ച രാ​ത്രി. 24 മ​ണി​ക്കൂ​റാ​ണ് വി​മാ​നം വൈ​കി​യ​ത്. ഇ​തോ​ടെ ബ​ഹ്റൈ​ൻ- തി​രു​വ​ന​ന്ത​പു​രം സ​ർ​വി​സും താ​ളം​തെ​റ്റി. ഇ​രു​ഭാ​ഗ​ത്തേ​ക്കു​മു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഒ​രു​ദി​വ​സം ദു​രി​ത​മ​യ​മാ​യി മാ​റി.

തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് 5.30ന് ​പു​റ​പ്പെ​ട്ട് ബ​ഹ്റൈ​നി​ൽ രാ​ത്രി എ​ട്ടി​ന് എ​ത്തേ​ണ്ട വി​മാ​ന​മാ​ണ് തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് അ​ഞ്ചി​ന് പു​റ​പ്പെ​ട്ട​ത്.

സാ​​ങ്കേ​തി​ക ത​ക​രാ​റി​നെ​ത്തു​ട​ർ​ന്നാ​ണ് വി​മാ​നം വൈ​കു​ന്ന​തെ​ന്നാ​ണ് അ​ധി​കൃ​ത​ർ അ​റി​യി​ച്ച​ത്. പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ 10.30ന് ​പു​റ​പ്പെ​ടും എ​ന്ന അ​റി​യി​പ്പ് ന​ൽ​കി. തി​ങ്ക​ളാ​ഴ്ച യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ ക​യ​റി​യ​തി​നു​ശേ​ഷം എ​യ​ർ ക​ണ്ടീ​ഷ​ൻ പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് തി​രി​ച്ചി​റ​ക്കി. പി​ന്നീ​ട് തി​ങ്ക​ളാ​ഴ്ച ഇ​ന്ത്യ​ൻ സ​മ​യം വൈ​കീ​ട്ട് അ​ഞ്ചി​നു പു​റ​പ്പെ​ടും എ​ന്ന അ​റി​യി​പ്പ് ന​ൽ​കി. തി​രു​വ​ന​ന്ത​പു​രം-​ബ​ഹ്റൈ​ൻ വി​മാ​നം രാ​ത്രി പ​ത്തോ​ടെ​യാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് തി​രി​ച്ച് വി​മാ​നം പു​​റ​പ്പെ​ട്ട​ത്.

12 മ​ണി​ക്കൂ​ർ വൈ​കി...

തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 1.50ന്​ ​മസ്കത്തിൽ നിന്ന് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക്​ പു​റ​പ്പെ​ടേ​ണ്ട എ​യ​ർ ഇ​ന്ത്യ എ​ക്സ്​​പ്ര​സ്​ വി​മാ​നം 12 മ​ണി​ക്കൂ​ർ വൈ​കി രാ​ത്രി ഒ​രു മ​ണി​ക്ക്​​ പു​റ​പ്പെ​ടു​മെ​ന്നാ​ണ്​ യാ​ത്ര​ക്കാ​ർ​ക്ക്​ അ​റി​യി​പ്പ്​ ല​ഭി​ച്ച​ത്. വി​മാ​നം വൈ​കു​ന്ന​ത്​ സം​ബ​ന്ധി​ച്ച്​ പ​ല യാ​ത്ര​ക്കാ​ർ​ക്കും നേ​ര​ത്തേ വി​വ​രം ല​ഭി​ച്ചി​രു​ന്നി​ല്ല.

കൃ​ത്യ​സ​മ​യ​ത്ത്​ പു​റ​പ്പെ​ടു​മെ​ന്ന ധാ​ര​ണ​യി​ൽ എ​ത്തി​യ കു​ടും​ബ​ങ്ങ​ൾ അ​ട​ക്ക​മു​ള്ള​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ദീ​ർ​ഘ​നേ​രം കാ​ത്തി​രി​ക്കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ലാ​യി. സ്ത്രീ​ക​ളും കു​ട്ടി​ക​ളും രോ​ഗി​ക​ളും അ​ട​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ മു​ന്ന​റി​യി​പ്പി​ല്ലാ​തെ യാ​ത്ര മു​ട​ങ്ങി​യ​തി​നാ​ല്‍ ദു​രി​ത​ത്തി​ലാ​യി.

വൈ​കി, പി​ന്നെ​യും വൈ​കി

ശ​​നി​​യാ​​ഴ്ച രാ​​ത്രി 8.45ന്​ ​​ദു​​ബൈ​​യി​​ൽ​​നി​​ന്ന്​ പു​​റ​​പ്പെ​​ട്ട്​ ഞാ​​യ​​റാ​​ഴ്ച പു​​ല​​ർ​​ച്ച 2.45ന്​ ​​തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്ത്​ എ​​ത്തേ​​ണ്ട എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്​​​പ്ര​​സി​​ന്‍റെ ഐ.​​എ​​ക്സ്​ 544 വി​​മാ​​നം​ അ​​നി​​ശ്ചി​​ത​​മാ​​യി വൈ​​കി​​​.

സ്ത്രീ​​ക​​ളും കു​​ട്ടി​​ക​​ളും അ​​ട​​ങ്ങു​​ന്ന 160 യാ​​ത്ര​​ക്കാ​​ർ​ ഇ​​തോ​​ടെ ദു​​രി​​ത​​ത്തി​​ലാ​​യി​​. സാ​​​ങ്കേ​​തി​​ക ത​​ക​​രാ​​ർ ചൂ​ണ്ടി​ക്കാ​ട്ടി പി​ന്നീ​ട് റ​ദ്ദാ​ക്കു​ക​യും ചെ​യ്തു. 50 സ്ത്രീ​​ക​​ളും 20 കു​​ട്ടി​​ക​​ളും അ​ട​ങ്ങു​ന്ന 160 യാ​​ത്ര​​ക്കാ​​രി​ൽ നി​​ക്കാ​​ഹി​നും വി​​വാ​​ഹ​​നി​​ശ്ച​​യ​​ത്തി​നും എ​ത്തേ​ണ്ട​വ​ർ ഉ​ണ്ടാ​യി​രു​ന്നു. റ​ദ്ദാ​ക്കി​യ വി​മാ​നം തി​​ങ്ക​​ളാ​​ഴ്ച പു​​ല​​ർ​​ച്ച​​യാ​ണ് പി​ന്നീ​ട് പു​റ​പ്പെ​ട്ട​ത്.

മൂ​ന്നു മ​ണി​ക്കൂ​ർ വി​മാ​ന​ത്തി​ൽ

വെ​ള്ളി​യാ​ഴ്ച കോ​ഴി​ക്കോ​ട്-​കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് സ​മ​ക്ര​മം തെ​റ്റി​യ​തി​നൊ​പ്പം യാ​ത്ര​ക്കാ​രെ മൂ​ന്നു മ​ണി​ക്കൂ​ർ വി​മാ​ന​ത്തി​ൽ കു​രു​ക്കി. കോ​ഴി​ക്കോ​ട്ടു​നി​ന്ന് കു​വൈ​ത്തി​ലേ​ക്ക് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഒ​മ്പ​തി​ന് പു​റ​പ്പെ​ടേ​ണ്ട വി​മാ​നം 11നാ​ണ് പു​റ​പ്പെ​ട്ട​ത്.

ഇ​തി​നാ​ൽ കു​വൈ​ത്തി​ൽ​നി​ന്ന് 12.20നു​ള്ള വി​മാ​നം ഉ​ച്ച​ക​ഴി​ഞ്ഞ് 2.16നും ​റീ​ഷെ​ഡ്യൂ​ൾ ചെ​യ്തു. തു​ട​ർ​ന്ന് കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് യാ​ത്ര​ക്കാ​രെ ര​ണ്ടു​മ​ണി​യോ​ടെ വി​മാ​ന​ത്തി​ൽ ക​യ​റ്റു​ക​യും ചെ​യ്തു. എ​ന്നാ​ൽ, വി​മാ​നം റ​ൺ​വേ​യി​ൽ കു​റ​ച്ചു നേ​രം ഓ​ടി​യ​ശേ​ഷം സാ​ങ്കേ​തി​ക ത​ക​രാ​ർ മൂ​ലം നി​ർ​ത്തി. പി​ന്നീ​ട് അ​ഞ്ചു​മ​ണി​ക്കാ​ണ് വി​മാ​നം പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ മൂ​ന്നു മ​ണി​ക്കൂ​റാ​ണ് യാ​ത്ര​ക്കാ​ർ വി​മാ​ന​ത്തി​ൽ കു​ടു​ങ്ങി​യ​ത്.

രാ​ത്രി വി​മാ​നം പു​റ​പ്പെ​ട്ട​ത് രാ​വി​ലെ

ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന് ദോ​​ഹ​​യി​​ലേ​​ക്കു​​ള്ള എ​​യ​​ർ ഇ​​ന്ത്യ എ​​ക്സ്പ്ര​​സ് ഐ.​​എ​​ക്സ് 773 വി​​മാ​​നം പു​റ​പ്പെ​ട്ട​ത് മ​​ണി​​ക്കൂ​​റു​​ക​​ൾ വൈ​​കി. ശ​​നി​​യാ​​ഴ്ച രാ​​ത്രി 7.40ന് ​​ക​​ണ്ണൂ​​രി​​ൽ​​നി​​ന്ന് പു​​റ​​പ്പെ​​​ടേ​​ണ്ടി​​യി​​രു​​ന്ന വി​മാ​നം ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ 6.30നാ​​ണ് പ​​റ​​ന്നു​​യ​​ർ​​ന്ന​​ത്. വി​​മാ​​നം പു​​ല​​ർ​​ച്ച ര​​ണ്ടു മ​​ണി​​യോ​​ടു​​കൂ​​ടി മാ​​ത്ര​​മേ പു​​റ​​പ്പെ​​ടൂ​​വെ​​ന്ന അ​​റി​​യി​​പ്പാ​ണ് യാ​​ത്ര​​ക്കാ​​ർ​​ക്ക് ല​​ഭി​​ച്ചി​​രു​​ന്ന​ത്. എ​ന്നാ​ൽ, പി​​ന്നെ​​യും വൈ​​കി ഞാ​​യ​​റാ​​ഴ്ച രാ​​വി​​ലെ​​യാ​​ണ് പു​റ​പ്പെ​ട്ട​ത്.

ഇ​തോ​ടെ രാ​​ത്രി 9.20ന് ​​ദോ​​ഹ​​യി​​ൽ എ​​ത്തേ​​ണ്ട വി​​മാ​​നം എ​​ത്തി​​യ​​ത് പി​റ്റേ​ന്ന് രാ​​വി​​ലെ 8.10ന്. ​വി​മാ​നം ദോ​​ഹ​​യി​​ൽ എ​​ത്താ​​ൻ വൈ​​കി​​യ​​തു കാ​​ര​​ണം തി​രി​ച്ചു​ള്ള യാ​ത്ര​യും വൈ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:air india flightair india
News Summary - Air India flight- Cancellation-Delay
Next Story