Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightഎയർഇന്ത്യ എക്സ്പ്രസ്...

എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത് സർവീസ് തിരിച്ചെത്തുന്നു; കോഴിക്കോട് സർവിസ് ഇന്നു മുതൽ

text_fields
bookmark_border
എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത് സർവീസ് തിരിച്ചെത്തുന്നു;  കോഴിക്കോട് സർവിസ് ഇന്നു മുതൽ
cancel

കുവൈത്ത് സിറ്റി: ദീർഘകാല ഇടവേളക്കു ശേഷം എയർഇന്ത്യ എക്സ്പ്രസ് കുവൈത്ത് സർവിസ് പുനരാരംഭിക്കുന്നു. വെള്ളിയാഴ്ച മുതൽ കോഴിക്കോട്, ശനിയാഴ്ച മുതൽ ബംഗളുരു സർവിസുകൾ പുനരാരംഭിക്കും. കോഴിക്കോട് നിന്നും കുവൈത്തിലേക്കുള്ള വിമാനം വെള്ളിയാഴ്ച രാവിലെ 7:30ന് കോഴിക്കോട് നിന്നും പുറപ്പെടും. 11:05ന് കുവൈത്തിൽ നിന്നും തിരികെ പുറപ്പെട്ട് വൈകിട്ട് 6:50ന് കോഴിക്കോട് എത്തിച്ചേരും. ബംഗളൂരുവിൽ നിന്നും കുവൈത്തിലേക്കുള്ള വിമാനം ശനിയാഴ്ച പുലർച്ചെ രണ്ട് 2:25ന് പുറപ്പെട്ട് രാവിലെ 4:50ന് കുവൈത്തിൽ എത്തും. അതേ ദിവസം കുവൈത്തിൽ നിന്നും രാവിലെ 5:50ന് തിരികെ പുറപ്പെടുന്ന വിമാനം ഉച്ചക്ക് 1:25ന് ബംഗളൂരുവിൽ എത്തും.

ഞായറാഴ്ച മുതൽ കോഴിക്കോട് - കുവൈത്ത് സെക്ടറിലെ വിമാന സർവീസ് ആഴ്ചയിൽ മൂന്നായി ഉയർത്തും. ഇതോടെ ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ പുലർച്ചെ 2:15ന് കോഴിക്കോട് നിന്നും കുവൈത്തിലേക്കും രാവിലെ 5:50ന് കുവൈത്തിൽ നിന്നും കോഴിക്കോട്ടേക്കും സർവീസുകൾ ഉണ്ടാകും. ജൂലൈ ഏഴു മുതൽ ബെംഗളൂരു - കുവൈത്ത് സെക്ടറിൽ ആഴ്ചയിൽ മൂന്ന് ദിവസം സർവീസുകൾ ഉണ്ടാവും. തിങ്കൾ, ചൊവ്വ, ശനി ദിവസങ്ങളിൽ പുലർച്ചെ 2:25ന് ബംഗളൂരിൽ നിന്നും രാവിലെ 5:50ന് കുവൈത്തിൽ നിന്നുമായിരിക്കും സർവിസുകൾ. എയർ ഇന്ത്യ എക്സ്പ്രസിൻറെ മുഴുവൻ വിമാനങ്ങളും കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെർമിനൽ നാലിൽ നിന്നായിരിക്കും സർവീസ് നടത്തുക. യാത്രക്കാർക്ക് എയർലൈനിന്റെ വെബ്‌സൈറ്റായ airindiaexpress.com, മൊബൈൽ ആപ്പ്, മറ്റ് പ്രധാന ബുക്കിംഗ് പ്ലാറ്റ്‌ഫോമുകൾ എന്നിവ വഴി ഈ വിമാനങ്ങൾ ബുക്ക് ചെയ്യാമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsKuwaitgulfnewsmalayalam
News Summary - Air India Express resumes Kuwait service; Kozhikode service starts today
Next Story