Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപെ​രു​ന്നാ​ൾ ത​ലേ​ന്ന്...

പെ​രു​ന്നാ​ൾ ത​ലേ​ന്ന് എ​യ​ർ ഇ​ന്ത്യ​യു​ടെ ഇ​രു​ട്ട​ടി വ്യാ​ഴാ​ഴ്ച കു​വൈ​ത്ത്-​ക​ണ്ണൂ​ർ

text_fields
bookmark_border
air india
cancel

കു​വൈ​ത്ത് സി​റ്റി: പെ​രു​ന്നാ​ളി​നു​മു​​മ്പ് നാ​ട്ടി​ലെ​ത്താ​ൻ ടി​ക്ക​റ്റെ​ടു​ത്ത​വ​ർ​ക്ക് എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സി​ന്റെ ഇ​രു​ട്ട​ടി. വ്യാ​ഴാ​ഴ്ച രാ​ത്രി 11.30ന് ​കു​വൈ​ത്തി​ൽ​നി​ന്ന് ക​ണ്ണൂ​രി​ലേ​ക്കു​ള്ള എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്രസ് റദ്ദാക്കി. വ്യാ​ഴാ​ഴ്ച​യി​ലെ യാ​ത്ര റ​ദ്ദാ​ക്കി​യ എ​യ​ർ ഇ​ന്ത്യ അ​ധി​കൃ​ത​ർ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ അ​ഞ്ചി​നു വി​മാ​നം പു​റ​പ്പെ​ടു​മെ​ന്ന് യാ​ത്ര​ക്കാ​ർ​ക്ക് സ​ന്ദേ​ശം അ​യ​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്തി​ന്റെ സാ​​ങ്കേ​തി​ക ത​ക​രാ​റാ​ണ് യാ​ത്രാ​ത​ട​സ്സ​ത്തി​ന് കാ​ര​ണ​മാ​യി പ​റ​യു​ന്ന​ത്. യാ​ത്ര മു​ട​ങ്ങി​യ​വ​ർ​ക്ക് ടി​ക്ക​റ്റു​ക​ൾ റ​ദ്ദാ​ക്കാ​നും മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റാ​നും അ​വ​സ​രം ന​ൽ​കും.

വ്യാ​ഴാ​ഴ്ച രാ​ത്രി കു​വൈ​ത്തി​ൽ​നി​ന്ന് പു​റ​പ്പെ​ട്ട് വെ​ള്ളി​യാ​ഴ്ച രാ​വി​ലെ ഇ​ന്ത്യ​ൻ സ​മ​യം 6.30ന് ​ക​ണ്ണൂ​രി​ലെ​ത്തു​ന്ന വി​മാ​ന​മാ​ണി​ത്. പെ​രു​ന്നാ​ൾ ആ​ഘോ​ഷ​ത്തി​നാ​യി കു​ടും​ബ​ത്തോ​ടൊ​പ്പം ചേ​രാ​ൻ കു​വൈ​ത്തി​ൽ​നി​ന്ന് നി​ര​വ​ധി പേ​രാ​ണ് ഈ ​വി​മാ​ന​ത്തി​ൽ ടി​ക്ക​റ്റെ​ടു​ത്തി​രു​ന്ന​ത്. വ്യാ​ഴാ​ഴ്ച ജോ​ലി​യും നോ​മ്പു​തു​റ​യും ക​ഴി​ഞ്ഞ് യാ​ത്ര തു​ട​ങ്ങി​യാ​ൽ അ​തി​രാ​വി​ലെ നാ​ട്ടി​ലെ​ത്താം എ​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് പ​ല​രും ടി​ക്ക​റ്റെ​ടു​ത്ത​ത്. എ​ന്നാ​ൽ, വി​മാ​നം വൈ​കി​യ​തോ​ടെ എ​ല്ലാം താ​ളം​തെ​റ്റി. അ​തേ​സ​മ​യം, നാ​ട്ടി​ൽ വെ​ള്ളി​യാ​ഴ്ച പെ​രു​ന്നാ​ളി​ല്ല എ​ന്ന ആ​ശ്വാ​സ​ത്തി​ലാ​ണ് ഇ​വ​ർ. എ​ന്നാ​ൽ, കു​റ​ഞ്ഞ ദി​വ​സ​ത്തി​ന് നാ​ട്ടി​ൽ പോ​കു​ന്ന​വ​ർ​ക്ക് ഒ​രു പ​ക​ൽ യാ​ത്ര​യി​ൽ ചെ​ല​വ​ഴി​ക്കേ​ണ്ടി​വ​രും എ​ന്ന​ത് ന​ഷ്ടം സൃ​ഷ്ടി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Air India ExpresscanceledKuwait to Kannur
News Summary - Air India Express from Kuwait to Kannur canceled at 11.30 pm on Thursday
Next Story