Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightKuwaitchevron_rightപി​ന്നെ​യും...

പി​ന്നെ​യും താ​ളംതെ​റ്റി എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ്

text_fields
bookmark_border
airindia
cancel

കു​വൈ​ത്ത് സി​റ്റി: ഇ​ട​വേ​ള​ക്കു​ശേ​ഷം എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് സ​ർ​വിസ് വീ​ണ്ടും താ​ളം​തെ​റ്റി. വ്യാ​ഴാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 1.15നു​ള്ള കു​വൈ​ത്ത് -കോ​ഴി​ക്കോ​ട് വി​മാ​നം പു​റ​പ്പെ​ട്ട​ത് വൈ​കീ​ട്ട് അ​ഞ്ചോ​ടെ. രാ​വി​ലെ കോ​ഴി​ക്കോ​ട് നി​ന്നു​ള്ള കു​വൈ​ത്ത് വി​മാ​ന​വും പു​റ​പ്പെ​ടാ​ൻ വൈ​കി. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് കു​വൈ​ത്തി​ൽ നി​ന്നു​ള്ള കോ​ഴി​ക്കോ​ട് വി​മാ​നം യ​ന്ത്രത​ക​രാ​ർ കാ​ര​ണം മും​ബൈ​യി​ൽ ഇ​റ​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മ​റ്റൊ​രു വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കാ​രെ സു​ര​ക്ഷി​ത​മാ​യി കോ​ഴി​ക്കോ​ട്ടെത്തി​ച്ചു. കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് വി​മാ​ന​ത്തി​ന് ത​ക​രാ​ർ സം​ഭ​വി​ച്ച​താ​ണ് വ്യാ​ഴാ​ഴ്ച​യി​ലെ ഷെ​ഡ്യൂ​ൾ വൈ​കാ​ൻ കാ​ര​ണ​മെ​ന്നാ​ണ് സൂ​ച​ന. എ​ന്നാ​ൽ മും​ബൈ​യി​ൽ ഇ​റ​ങ്ങേ​ണ്ടി​വ​ന്ന​ത് യാ​ത്ര​ക്കാ​ർ​ക്ക് പ്ര​യാ​സം തീ​ർ​ത്തു. ബു​ധ​നാ​ഴ്ച വൈ​കീ​ട്ടോ​ടെ കോ​ഴി​ക്കോ​ട് എ​ത്തേ​ണ്ട യാ​ത്ര​ക്കാ​ർ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് എ​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ 9.10ന് കോ​ഴി​ക്കോ​ടു​നി​ന്നും കു​വൈ​ത്തി​ലേ​ക്ക് പു​റ​പ്പെ​ടേ​ണ്ട എ​യ​ർ​ഇ​ന്ത്യ എ​ക്സ്പ്ര​സ് ഉ​ച്ച​ക​ഴി​ഞ്ഞ് 12.52നാ​ണ് പു​റ​പ്പെ​ട്ട​ത്. ഇ​തോ​ടെ കു​വൈ​ത്തി​ൽ പ്രാ​ദേ​ശി​ക സ​മ​യം 12.15ന് ​എ​ത്തേ​ണ്ട വി​മാ​നം നാ​ലോ​ടെ ആ​ണ് എ​ത്തി​യ​ത്.

കു​വൈ​ത്ത്-​കോ​ഴി​ക്കോ​ട് സ​ർ​വിസ് ഇ​തേ വി​മാ​ന​ത്തി​ലാ​യ​തി​നാ​ലാ​ണ് ഉ​ച്ച​ക്ക് 1.15നു​ള്ള വി​മാ​നം പു​റ​പ്പെ​ടാ​ൻ വൈ​കി​യ​ത്. വൈ​കീ​ട്ട് അ​ഞ്ചോ​ടെ പു​റ​പ്പെ​ട്ട വി​മാ​നം രാ​ത്രി 12 ക​ഴി​ഞ്ഞാ​ണ് കോ​ഴി​ക്കോ​ട്ടെ​ത്തി​യ​ത്. വി​മാ​നം വൈ​കു​ന്ന​ത് യാ​ത്ര​ക്കാ​രെ അ​റി​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Delaykuwaitnewsair India Express
News Summary - Air India Express-Delay schedule
Next Story